പ്രതീകാത്മക ചിത്രം

 
India

സൈനിക നിലവാരത്തിലുള്ള 10 ഡ്രോണുകളുമായി ഡൽഹി വിമാനത്താവളത്തിൽ 3 യാത്രക്കാർ പിടിയിൽ

1.03 കോടി രൂപയിലധികം വിലമതിക്കുന്ന ഡ്രോണുകളാണ് പിടിച്ചെടുത്തത്

Sarath Nath MS

ന്യൂഡൽഹി: താപചിത്രീകരണ സംവിധാനവും ലേസർ റേഞ്ച് ഫൈൻഡറുകളും ഉൾപ്പെടെ പ്രൊഫഷണൽ നിലവാരത്തിലുള്ള 10 ഡ്രോണുകളുമായി മൂന്ന് യാത്രക്കാരെ ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. 1.03 കോടി രൂപയിലധികം വിലമതിക്കുന്ന ഡ്രോണുകളാണ് പിടിച്ചെടുത്തത്.

സെപ്റ്റംബർ 25ന് വിയറ്റ്നാം വഴി ഹോങ്കോങ്ങിൽ നിന്ന് എത്തിയ യാത്രക്കാരെയാണ് പിടികൂടിയത്. യാത്രക്കാരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രീൻ ചാനൽ കടക്കുന്നതിനിടെയാണ് യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഇവരുടെ ബാഗുകൾ പരിശോധിച്ചപ്പോൾ 10 ഡ്രോണുകൾ, കൺട്രോളറുകൾ, കേബിളുകൾ, പ്രൊപ്പല്ലറുകൾ, ജോയ്സ്റ്റിക്കുകൾ എന്നിവ കണ്ടെത്തി.

ഡ്രോണുകൾ പ്രൊഫഷണൽ നിലവാരത്തിലുള്ളതാണെന്നും താപചിത്രീകരണ സംവിധാനവും ലേസർ റേഞ്ച് ഫൈൻഡറുകളും ഉള്ളതാണെന്നും സ്ഥിരീകരിച്ചു. സൈനിക/പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന നിലവാരത്തിലുള്ളതാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസ്; കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി, 25000 രൂപ പിഴ അടയ്ക്കണം

സിജെപിയുടെ പേര് ‘ഇസ്തിഫ ജനത പാർട്ടി’ എന്നാക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; മുൻ മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എഎപി പ്രവർത്തകർക്കെതിരേ കേസ്

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

അരുണാചലിൽ കലാപകാരികളുടെ ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു