ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ 3 പേർ മുങ്ങിമരിച്ചു

 

file image

India

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ അച്ഛനും മകനും അടക്കം 3 പേർ മുങ്ങിമരിച്ചു

അഗ്നിരക്ഷാസേന എത്തിയാണ് പിന്നീട് മൃതദേഹങ്ങൾ കണ്ടെടുത്തത്

Sarath Nath MS

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ അച്ഛനും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ ചെക്ക് ഡാമിൽ മുങ്ങിമരിച്ചു. ബുധനാഴ്ച രാത്രി ഏഴിനാണ് സംഭവം.

ധീരുഭായി ചൗഹാൻ (50), മകനായ നയൻ ചൗഹാൻ (23), ബന്ധുവായ നരേന്ദ്ര ചൗഹാൻ (30) എന്നിവരാണ് മരിച്ചത്. രൺപുർ ഗ്രാമനിവാസികളായ രണ്ട് സ്ത്രീകൾ അടക്കമുള്ള അഞ്ചംഗ കുടുംബം വിഗ്രഹ നിമജ്ജനത്തിന് വേണ്ടിയാണ് അയൽഗ്രാമമായ ജിയാനയിലെ ചെക്ക് ഡാമിൽ എത്തിയത്.

എന്നാൽ ഡാമിൽ ഇറങ്ങിയതിനു പിന്നാലെ ഇവർ ഒഴുക്കിൽപ്പെട്ടു. സംഭവം കണ്ട നാട്ടുകാർ സ്ത്രീകളെ രക്ഷപ്പെടുത്തിയെങ്കിലും പുരുഷന്മാരുടെ ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയാണ് പിന്നീട് മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്ര സ്പോൺസർ ചെയ്തത് ചിപ്സൺ; 9 മണിക്കൂറിന് ചെലവാക്കിയത് 19.88 ലക്ഷം രൂപ

ഡൽഹി സർവകലാശാല വിദ‍്യാർഥിനികൾക്കെതിരേ ലൈംഗികാതിക്രമവും അശ്ലീല പരാമർശവും; 4 പേർക്കെതിരേ കേസ്

കറ്റാനം സ്‌കൂളിലെ പ്രതിസന്ധി: സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍

2032ലെ ലോക റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വേദിയാകാൻ പുനെ

ക്യാബിനിൽ നിന്ന് കരിഞ്ഞ മണം വന്നിട്ടും നിർത്താതെ സിഗരറ്റ് വലിച്ച് ഡ്രൈവർ; യുപിയിൽ ബസിന് തീപിടിച്ച സംഭവത്തിൽ യാത്രക്കാരന്‍റെ വെളിപ്പെടുത്തൽ