രാവിലെയും വൈകിട്ടുമായി 2 മണിക്കൂർ മാത്രം; ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി വിജയ് സർക്കാർ

 

representativeimage

India

രാവിലെയും വൈകിട്ടുമായി 2 മണിക്കൂർ മാത്രം; ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

രാവിലെ ഒരു മണിക്കൂറും വൈകിട്ട് ഒരു മണിക്കൂറുമാണ് പടക്കം പൊട്ടിക്കാൻ അനുമതി

Namitha Mohanan

ചെന്നൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. രാവിലെ ആറു മണി മുതല്‍ രാവിലെ ഏഴു മണി വരെയും വൈകീട്ട് ഏഴുമണി മുതല്‍ വൈകീട്ട് എട്ടുമണി വരെയും മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളൂ എന്ന് സർക്കാർ കർശന നിർദേശം നൽകി.

പരിസ്ഥിതി സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും വായു- ശബ്ദ മലിനീകരണം എന്നിവ കുറയ്ക്കുന്നതിനും സുരക്ഷിതവും കൂട്ടായതുമായ ആഘോഷങ്ങളുണ്ടാവട്ടെയെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു.

അമിതമായ ശബ്ദവും പുകയും ഉണ്ടാക്കുന്ന പടക്കങ്ങള്‍ക്ക് പകരം, പരിസ്ഥിതിക്ക് ദോഷം വരുത്താത്ത രീതികള്‍ തെരഞ്ഞെടുത്ത് ഈ ദിവസം ആഘോഷിക്കണമെന്ന് ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായും കുറിപ്പിൽ പറയുന്നുണ്ട്.