പുകയില വ്യവസായിയുടെ മകൻ അറസ്റ്റിൽ

 
India

ലംബോർഗിനി ഇടിച്ച് നിരവധിപേർക്ക് പരുക്ക്; പുകയില വ്യവസായിയുടെ മകൻ അറസ്റ്റിൽ

അപകടത്തിൽ 6 ഓളം പേർക്ക് പരുക്കേറ്റു

Jisha P.O.

ലഖ്നൗ: പുകയില വ്യവസായിയുടെ മകൻ ഓടിച്ച ആഡംബരകാറായ ലംബോർഗിനി ഇടിച്ച് നിരവധി പേർക്ക് പരുക്ക്.അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് വഴിയാത്രികരേയും, ഓട്ടോറിക്ഷ. ബൈക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് തട്ടിത്തെറിപ്പിച്ചത്. ശതകോടിശ്വരനും ബംശീധർ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ കെ.കെ.മിശ്രയുടെ മകൻ ശിവം മിശ്ര ഓടിച്ച 12 കോടി രൂപയോളം വില വരുന്ന ലംബോർഗിനിയാണ് അപകടമുണ്ടാക്കിയത്.

അപകടത്തിൽ 6 ഓളം പേർക്ക് പരുക്കേറ്റു.

ഉത്തർപ്രദേശിലെ കാൺപൂരിൽ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. വാഹനം ഓടിക്കുന്ന സമയത്ത് ശിവത്തിന് അപസ്മാരം ഉണ്ടായതാണ് വാഹനം നിയന്ത്രണം വിടാൻ കാരണം. അതേസമയം അപകടസമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നതായും വിവരമുണ്ട്. ലംബോർഗിനി ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും അതിന് ശേഷം റോയൽ എൻഫീൽഡ് ബൈക്കിലും ഇടിച്ചു. ബൈക്കിൽ ഇടിച്ച ശേഷം ബൈക്കുമായി വാഹനം 10 മീറ്ററോളം മുന്നോട്ട് പോവുകയും പിന്നീട് ഇലക്‌ട്രിക് തൂണിലിടിച്ച് വാഹനം നിൽക്കുകയുമായിരുന്നു.

അപകടത്തെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ തടിച്ചുകൂടുകയും വാഹനം തടഞ്ഞുവെയ്ക്കുകയും ചെയ്തു. ഈ സമയത്ത് സ്വകാര്യ ബൗൺസർമാർ സ്ഥലത്തെത്തി ശിവത്തെ രക്ഷിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് പൊലീസ് സ്ഥത്തെത്തി ശിവത്തെയും പരുക്കേറ്റവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേളാങ്കണ്ണിക്ക് സ്പെഷ്യൽ ട്രെയ്ൻ തിങ്കളാഴ്ച മുതൽ

അടുക്കള കൈമാറുന്നതിനൊപ്പം അമ്മമാരുടെ പ്രത്യേക രുചിക്കൂട്ട് കൂടി മരുമക്കൾക്ക് പകർന്ന് നൽകണം; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

ആലപ്പുഴയിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ കൂട്ടുകച്ചവടം; ചെന്നിത്തല‍യെ വേദിയിലിരുത്തി സുധാകരന്‍റെ വിമർശനം

വൈഭവിന് വീണ്ടും അർധ സെഞ്ചുറി; ഇന്ത്യ 192/5

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടം; എംവിഡി പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചു, 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്!