ലഖ്നൗ-കാൺപൂർ എക്സ്പ്രസ് വേയിൽ രൂപപ്പെട്ട വിള്ളലുകൾ (ഫയൽ ചിത്രം)

 
India

കാൺപൂർ-ലഖ്നൗ ദേശീപാതയിൽ ടോൾ പിരിവ് താൽകാലികമായി നിർത്തിവച്ചു

അറ്റകുറ്റപ്പണി പൂർത്തിയാകുന്നതു വരെ ടോൾ പിരിവ് നിർത്തിവയ്ക്കുകയാണെന്നും യാത്രക്കാരിൽ നിന്ന് ഒരു ടോളും ഈടാക്കില്ലെന്നും ദേശീയപാത അതോറിറ്റി ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു

Sarath Nath MS

ലഖ്നൗ: അറ്റകുറ്റപ്പണി പൂർത്തിയാകുന്നതു വരെ പുതിയ കാൺപൂർ-ലഖ്നൗ അതിവേഗപാതയിലെ ടോൾ പിരിവ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ താൽകാലികമായി നിർത്തിവച്ചു. ഉദ്ഘാടനത്തിനു പിന്നാലെ പാതയിൽ തകരാർ ഉണ്ടായതിനെ തുടർന്ന് വൻവിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ടോൾ ഈടാക്കുന്നത് താൽകാലികമായി നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്.

ജൂലൈ 13നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചേർന്ന് പാത ഉദ്ഘാടനം ചെയ്തത്. എന്നാൽ പിന്നാലെ പാതയിൽ വിള്ളലുകൾ കണ്ടെത്തുകയായിരുന്നു. പാതയുടെ ഉന്നാവോ-ലഖ്നൗ ഭാഗത്താണ് മീറ്ററുകളോളം നീളത്തിൽ വിള്ളലുകൾ ഉണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കാർ, ജീപ്പ്, വാൻ എന്നീ വാഹനങ്ങൾക്ക് 275 രൂപയാണ് ഒരു വശത്തേക്കുള്ള ടോളായി ഈടാക്കിയിരുന്നത്. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതു വരെ ടോൾ പിരിവ് നിർത്തിവയ്ക്കുകയാണെന്നും യാത്രക്കാരിൽ നിന്ന് ഒരു ടോളും ഈടാക്കില്ലെന്നും ദേശീയപാത അതോറിറ്റി ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു. പാതയിൽ വിള്ളൽ ഉണ്ടായതിനു പിന്നാലെ മൂന്ന് എൻജിനീയർമാർക്ക് ദേശീയപാത അതോറിറ്റി വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ്!

''ടീമിന്‍റെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം വ‍്യക്തിയുടെ മേൽ കെട്ടിവയ്ക്കനാവില്ല''; ഗംഭീറിന് പിന്തുണയുമായി സന്ദീപ് പാട്ടീൽ

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

ബുംറയ്ക്ക് എല്ലാ ഫോർമാറ്റിലും കളിക്കാനാകില്ല, ഷമിയെയും ഭുവിയെയും ടീമിലെടുക്കണം; ആവശ‍്യവുമായി മുൻ ഇന്ത‍്യൻ താരങ്ങൾ

മൂന്ന് ചക്രവാതച്ചുഴികൾ; കേരളത്തിൽ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്