അസമിൽ ട്രെയിൻ പാളം തെറ്റി; 6 കോച്ചുകൾ തെന്നിമാറി, 7 പേർക്ക് പരുക്ക്
ഗുവാഹത്തി: അസമിൽ ട്രെയിൻ പാളം തെറ്റി. കോൽക്കത്ത - സായിരംഗ് എക്സ്പ്രസിന്റെ 6 കോച്ചുകളാണ് പാളം തെറ്റിയത്. കാംറുപ് ജില്ലയിലെ ദിഗാരു റെയിൽവേ സ്റ്റേഷന് സമീപമാണ് രാവിലെ 7 മണിയോടെ അപകടമുണ്ടായത്.
ഏഴുപേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മറ്റൊരു ട്രെയിനിന് കടന്നുപോകാന്‍ വഴിയൊരുക്കുന്നതിനിടെ, ലോക്കോ പൈലറ്റിന് നിയന്ത്രണം നഷ്ടമായി എന്‍ജിനും കോച്ചുകളും പാളത്തില്‍ നിന്ന് തെന്നി മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.