റെയിൽ പാതയിൽ കിടന്ന മൂന്നടിയോളം നീളമുള്ള ഇരുമ്പ് കമ്പിയിലൂടെ ട്രെയിൻ കയറിയിറങ്ങി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ജാംനഗർ: ഗുജറാത്തിൽ റെയിൽവേ പാതയിൽ ട്രെയിൻ ഇരുമ്പ് കമ്പിയിലൂടെ കയറിയിറങ്ങി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ജാംനഗർ ജില്ലയിലെ ലാൽപുർ, ഗോപ്ജം സ്റ്റേഷനുകൾക്കിടയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. മൂന്നടിയോളം നീളമുള്ള ഇരുമ്പ് കമ്പിയിലൂടെ ആണ് ട്രെയിൻ കയറിയിറങ്ങിയത്. ട്രെയിനിന് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് അജ്ഞാതർക്കെതിരേ കേസെടുത്തിട്ടുണ്ട്. ട്രെയിനിന്റെഎഞ്ചിൻ മെക്കാനിസത്തിന് തകരാർ സംഭവിച്ചെങ്കിലും ലോക്കോപൈലറ്റിനെ നിർണായക ഇടപെടൽ അപകടം ഒഴിവാക്കി. ട്രെയിനിന്റെ എഞ്ചിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 59205 കനാലാസ് പോർബന്തർ എക്സ്പ്രസ് ആണ് കമ്പിയിലൂടെ കയറിയിറങ്ങിയത്.
റെയിൽവേ ജീവനക്കാരന്റെ പരാതിയിലാണ് ലാൽപുർ പൊലീസ് ആണ് കേസെടുത്തത്. ഇൻസ്പെക്റ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്. ട്രെയിൻ അട്ടിമറി ശ്രമം അടക്കം എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചുവരികയാണ്.