മുംബൈയില്‍ സ്‌കൂള്‍ ബസിനു മുകളില്‍ വീണ മരം

 
India

മുംബൈയില്‍ സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണു; ഒരു വിദ്യാര്‍ഥി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

Sarath Nath MS

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണ് ഒരു വിദ്യാര്‍ഥി മരിച്ചു. പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെമ്പൂരിലാണ് സംഭവം.

വിഹാന്‍ ശ്രീവാസ്തവ (11)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിലക് നഗറിലെ യൂണിവേഴ്‌സല്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകടം നടക്കുമ്പോള്‍ ബസില്‍ 18 കുട്ടികള്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരില്‍ ചില വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് വിവരം. വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ് പരുക്കേറ്റവര്‍.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുമാറ്റി കുട്ടികളെ തകര്‍ന്ന ബസില്‍ നിന്ന് പുറത്തെടുത്തത്. അതേസമയം പ്രദേശത്ത് സമാനമായ അപകടങ്ങള്‍ മുന്‍പും നടന്നിട്ടുണ്ടെന്നും അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

ചൊവ്വാഴ്ച മുംബൈയില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ രാത്രി കാട്ടാനക്കൂട്ടം

നെഹ്റു ട്രോഫി വള്ളം കളി; ശനിയാഴ്ച ആലപ്പുഴയിൽ പ്രാദേശിക അവധി

പന്നി കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പുലികളിക്കെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ