.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല മനുഷ്യനെന്നു മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. മോദി നല്ല മനുഷ്യനായിരിക്കുമ്പോഴും "ടോട്ടൽ കില്ലർ' ആണെന്നും അദ്ദേഹം. ഒരു പോഡ്കാസ്റ്റിലാണ് മോദിയെ ട്രംപ് പ്രശംസിച്ചത്. മോദി എന്റെ സുഹൃത്താണ്. നല്ല മനുഷ്യനുമാണ്. പിതൃതുല്യനായി തോന്നും. എന്നാൽ, ഇന്ത്യ സുരക്ഷാ ഭീഷണി നേരിടുമ്പോൾ അദ്ദേഹം ടോട്ടൽ കില്ലറാകുമെന്നു പാക്കിസ്ഥാന്റെ പേര് പരാമർശിക്കാതെ ട്രംപ് പറഞ്ഞു. ഒരു രാജ്യം തുടർച്ചയായി ഇന്ത്യയ്ക്ക് ഭീഷണിയുയർത്തിക്കൊണ്ടിരുന്നു. എനിക്ക് ആ രാജ്യവുമായി നല്ല ബന്ധമുണ്ട്. അതിനാൽ ഞാൻ മോദിയെ വിളിച്ച് സഹായിക്കാമെന്ന് അറിയിച്ചു.
എന്നാൽ, ഇതു താൻ കൈകാര്യം ചെയ്തോളാമെന്നായിരുന്നു മറുപടി. താൻ വേണ്ടതു ചെയ്യുമെന്നും നൂറു കണക്കിനു വർഷങ്ങളായി തങ്ങൾ അവരെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു. എന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോയെന്നും ട്രംപ്.
2019ൽ ടെക്സസിൽ നടന്ന ഹൗഡി മോദി പരിപാടിയെക്കുറിച്ചും ട്രംപ് പറഞ്ഞു. മനോഹരമായിരുന്നു ആ പരിപാടി. ഞാനും പങ്കെടുത്തു. 80000 പേർ പങ്കെടുത്ത ആ പരിപാടി ആവേശമുണർത്തി. ഇന്ന് എനിക്ക് അങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാൻ സാധിക്കില്ല. ഇന്ത്യയുടെ എതിരാളികളെ നേരിടുന്നതിൽ മോദി കടുപ്പക്കാരനായ നേതാവാണെന്നും ട്രംപ് പറഞ്ഞു.