Vijay

 
India

തിങ്കളാഴ്ച പിറന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം, ശിവകാശിയിൽ വെടിക്കെട്ട്; വിജയ്‌യുടെ പിറന്നാൾ ആഘോഷമാക്കി ടിവികെ

52-ാം ജന്മദിനത്തിൽ വിജയ്‌ക്ക് ആശംസകളുമായി നിരവധി നേതാക്കൾ രം​ഗത്തെത്തി

Namitha Mohanan

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പിറന്നാൾ ആഘോഷമാക്കി ടിവികെ. വമ്പൻ പരിപാടികളാണ് തമിഴ്നാട്ടിൽ ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ടാണ് അരങ്ങേറിയക്. പാർട്ടി പ്രവർത്തകരടക്കം നൂറുകണക്കിന് പേർ വെടിക്കെട്ട് കാണാനെത്തി.

മാത്രമല്ല, വിജയ്‍യുടെ ജന്മദിനമായ ജൂൺ 22 ന് ജനിച്ച കുഞ്ഞുങ്ങൾക്ക് ടിവികെ നേതാവും മന്ത്രിയുമായ ശ്രീനാഥ് സ്വ‍ർണമോതിരം സമ്മാനിച്ചു. തൂത്തുക്കുടിയിലെ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ സന്ദർശനം നടത്തിയ മന്ത്രിയാണ് വിജയ്‌യുടെ ജന്മദിനത്തിൽ പിറന്ന ആറ് കുട്ടികൾക്ക് സ്വ‍ർണമോതിരം സമ്മാനിച്ചത്.

അതേസമയം, 52-ാം ജന്മദിനത്തിൽ വിജയ്ക്ക് ആശംസകളുമായി നിരവധി നേതാക്കൾ രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ മുന്‍മുഖ്യമന്ത്രിമാരായ എം.കെ. സ്റ്റാാലിന്‍, എടപ്പാടി കെ. പളനിസ്വാമി, ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍, നടന്‍ കമലഹാസന്‍, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ നിരവധി പ്രമുഖരാണ് വിജയ്‌ക്ക് ആശംസകളുമായി എത്തിയത്.

അർജുൻ ആയങ്കിയെ പോലുള്ളവർ ക്രിമിനലുകളായതല്ല, ആക്കിയതാണ്; പി. ജയരാജനെതിരേ മനു തോമസ്

"ഡിവൈഎഫ്ഐ പ്രവർത്തകർ ലഹരി വ്യാപാരം നടത്തി ജീവിക്കുന്നു"; എംഎൽഎ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം

അയോധ‍്യ ക്ഷേത്ര കൊള്ള: 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കും, കുറ്റപത്രം അടുത്ത മാസം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം

കനത്ത മഴ; ഡൽഹിയിൽ ഓവുചാലിലൂടെ 18കാരൻ ഒഴുകിപ്പോയി

ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ടണലിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 3 സുരക്ഷാസേനാംഗങ്ങൾക്ക് പരുക്ക്