അരുള്‍ വിഘ്‌നേഷ്

 
India

വനിതാ കലക്റ്റര്‍ക്ക് അശ്ലീല സന്ദേശം: ടിവികെ എംഎല്‍എ അറസ്റ്റില്‍

നവംബര്‍ 23-നാണ് കലക്റ്റര്‍ കള്ളക്കുറിച്ചി എസ്പിക്ക് പരാതി നല്‍കിയത്

Namitha Mohanan

ചെന്നൈ: വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ തമിഴക വെട്രി കഴകം (ടിവികെ) എംഎല്‍എ അരുള്‍ വിഘ്‌നേഷ് അറസ്റ്റില്‍. അശ്ലീല സന്ദേശങ്ങള്‍ അയച്ചു, പൊതുപരിപാടികളിലും ഔദ്യോഗിക വസതിയിലുമെത്തി അപമര്യാദയായി പെരുമാറി എന്നീ ആരോപണങ്ങളുന്നയിച്ചായിരുന്നു പരാതി.

നവംബര്‍ 23-നാണ് കലക്റ്റര്‍ കള്ളക്കുറിച്ചി എസ്പിക്ക് പരാതി നല്‍കിയത്. കലക്റ്ററുടെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തില്‍ കള്ളക്കുറിച്ചി ഓള്‍ വനിതാ പൊലീസ് എംഎല്‍എയ്‌ക്കെതിരേ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

ഡിഎംകെയും എഐഎഡിഎംകെയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എംഎല്‍എയ്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദേശീയ വനിതാ കമ്മിഷനും ആരോപണങ്ങള്‍ സ്വമേധയാ പരിഗണിക്കുകയും, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.