ഉത്തരാഖണ്ഡിൽ‌ ഇരട്ട മേഘവിസ്ഫോടനം; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

 
India

ഉത്തരാഖണ്ഡിൽ‌ ഇരട്ട മേഘവിസ്ഫോടനം; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

Namitha Mohanan

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ‌ ഇരട്ട മേഘവിസ്ഫോടനം. ചമോലി, രുദ്രപ്രയാഗ് ജില്ലകളിൽ ഉണ്ടായ രണ്ട് വ്യത്യസ്ത മേഘവിസ്ഫോടനങ്ങളെത്തുടർന്ന് നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നും ധാമി പറഞ്ഞു. രുദ്രപ്രയാഗിലെ ബരേത് ദുൻഗർ ടോക്ക് പ്രദേശത്തും ചമോലി ജില്ലയിലെ ദേവൽ പ്രദേശത്തുമാണ് വെള്ളിയാഴ്ച പുലർച്ചയോടെ മേഘവിസ്ഫോടനം ഉണ്ടായത്.

രുദ്രപ്രയാഗിൽ, തുടർച്ചയായ മഴയെത്തുടർന്ന് അലക്നന്ദ, മന്ദാകിനി നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. വാഹന ഗതാഗതവും നിർത്തിവച്ചു. ചമോലിയിലും നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിട്ടുണ്ട്. നദികൾക്ക് സമീപം വീടുകളുള്ള ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിൽ അതീവ ജാഗ്രത, ജലനിരപ്പ് ഉയരാൻ സാധ്യത

നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

ഹിന്ദു സംഘടനകളുടെ പ്രതിഷേധം; ബെംഗളൂരുവിലെ ഷോ റദ്ദാക്കി കുനാൽ കമ്ര

ഡോളറിനെതിരേ രൂപയ്ക്ക് ശക്തമായ മുന്നേറ്റം; 31 പൈസ ഉയർന്ന് 95.12ൽ എത്തി

വീടിന്‍റെ മേൽക്കൂര തകർന്നു വീണ് യുവദമ്പതികൾ മരിച്ചു; കുട്ടി രക്ഷപ്പെട്ടു