രണ്ട് വന്ദേഭാരത് സർവീസുകൾ നിർത്തി

 
India

റെഡ് സിഗ്നൽ; രണ്ട് വന്ദേഭാരത് സർവീസുകൾ നിർത്തി

യാത്രക്കാരില്ലാത്തതിനെ തുടർന്നാണ് സർവീസ് റദ്ദാക്കുന്നത്

Jisha P.O.

ന്യൂഡൽഹി: യാത്രക്കാരില്ലാത്തതിനാൽ രണ്ട് റൂട്ടുകളിൽ വന്ദേഭാരത് സർവീസ് അവസാനിപ്പിച്ചു. ഇന്ത്യയിലെ ആദ്യ സർവീസുകളായ ഉദയ്പൂർ-ജയ്പൂർ, ഉദയ്പൂർ-ആഗ്ര സർവീസുകളാണ് അവസാനിപ്പിച്ചത്. ഉദയ്പൂർ സിറ്റിയിൽ നിന്ന് സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഈ ആഴ്ച സർവീസ് അവസാനിപ്പിക്കുമെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.

സർവീസ് നിർത്താനുള്ള കാരണം റെയിൽവേ വ്യക്തമാക്കിയിട്ടില്ല. പുതുക്കിയ റൂട്ടുകളുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.

ഈ റൂട്ടുകളിൽ ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് റെയിൽവേയുടെ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. അതേസമയം കേരളത്തിലെ വന്ദേഭാരത് സർവീസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിളും ഭാര്യയും ഫ്ലാറ്റിൽ മരിച്ച നിലയിൽ

പന്തെറിയാൻ പ്രായസമുള്ള ബാറ്റർ ആര്? വെളിപ്പെടുത്തി റാഷിദ് ഖാൻ

'മീൻ കറി തന്നാൽ പട്ടയം ശരിയാക്കാം'; വില്ലേജ് ഓഫിസറുടെ വിചിത്രമായ കൈക്കൂലി കേട്ട് ഞെട്ടി കർഷകൻ, സസ്പെൻഷൻ

"UDF സർ‌ക്കാരിനെ വിമർശിക്കാനില്ല, വൈദ്യുത പ്രതിസന്ധിയിൽ മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്": സുരേഷ് ഗോപി