ഉദയനിധി സ്റ്റാലിൻ 
India

"നന്ദിയോ മര്യാദയോ ഇല്ല, കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കരുത്": ഉദയനിധി സ്റ്റാലിൻ

രക്തദാഹികൾ എന്നും വഞ്ചകരെന്നും കോൺഗ്രസിനെ വിശേഷിപ്പിക്കുന്ന പ്രമേയങ്ങളും ഡിഎംകെ യോഗത്തിൽ പാസാക്കി

Manju Soman

ചെന്നൈ: കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. നന്ദിയോ മര്യാദയോ ഇല്ലാത്തവരാണ് കോൺഗ്രസെന്നും ഇനി ഒരിക്കലും അവരെ വിശ്വസിക്കരുതെന്നുമാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉദയനിധി.

ഡിഎംകെ പ്രവർത്തകരുടെ അധ്വാനം കൊണ്ടാണ് കോൺഗ്രസിന് അഞ്ച് എംഎൽഎമാരെ ലഭിച്ചത്. എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്തത്. എന്നാൽ അവർ കൂറു മാറി. നന്ദികേട് കാണിച്ച കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കരുത്. അവരെ അടുപ്പിക്കരുത്. തമിഴ്നാട്ടിലെ ജനങ്ങൾ അവരെ ഉടൻ നല്ലൊരു പാഠം പഠിപ്പിക്കും.- ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഡിഎംകെ മുന്നണിയിലാണ് മത്സരിച്ചത്. വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ കോൺഗ്രസ് ടിവികെയെ പിന്തുണയ്ക്കുകയായിരുന്നു. മുന്നണിയിൽ ആലോചിക്കാതെയായിരുന്നു കോൺഗ്രസിന്‍റെ നടപടി. എം.കെ. സ്റ്റാലിൻ നേരത്തെ കോൺഗ്രസിനെതിരേ രംഗത്തെത്തിയിരുന്നു. സഖ്യകക്ഷികളുടെ കഠിനാധ്വാനം കൊണ്ട് ജീവിക്കുന്ന രക്തദാഹികൾ എന്നും വഞ്ചകരെന്നും കോൺഗ്രസിനെ വിശേഷിപ്പിക്കുന്ന പ്രമേയങ്ങളും ഡിഎംകെ യോഗത്തിൽ പാസാക്കി.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ