ജ‍യ്റാം രമേശ്

 
India

യുജിസി നെറ്റ് ചോദ്യപേപ്പർ ചോർച്ച; ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ്

എൻടിഎ പിരിച്ചുവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു

Sarath Nath MS

ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പിരിച്ചുവിടണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച എക്സ് പോസ്റ്റിലൂടെയാണ് ജയ്റാം രമേഷ് കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയത്.

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് പങ്കുവച്ചുകൊണ്ടാണ് ജയ്റാം രമേഷിന്‍റെ വിമർശനം. ''2026 മേയിൽ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നപ്പോൾ മന്ത്രി പ്രധാൻ പറഞ്ഞത് അടുത്തവർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിതമായി പരീക്ഷ നടത്തുമെന്നായിരുന്നു. എന്നാൽ ഇപ്പോൾ യുജിസി നെറ്റ് സോഷ്യോളജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായിരുന്നിട്ടും ചോർന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുൻപ് യുജിസി നെറ്റ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിന് കഴിഞ്ഞ വർഷത്തേതിൽ നിന്ന് ഒരു മാറ്റവുമുണ്ടായിരുന്നില്ല''- ജയ്റാം രമേഷ് പറഞ്ഞു.

ഏതൊക്കെ രീതിയിൽ പരീക്ഷ നടത്തിയാലും ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും സംഭവിക്കുകയാണെന്നും മോദി സർക്കാരിന്‍റെ വിദ്യാഭ്യാസ മന്ത്രാലയം നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് അടിയറവ് പറഞ്ഞിരിക്കുകയാണെന്നും ജയ്റാം രമേഷ് ആരോപിച്ചു. അതിനാൽ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും എൻടിഎ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

ടിപ്പർ ലോറിയിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം

ചെന്നൈയ്ക്ക് സമീപം പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് തമിഴ്നാട്

ബാങ്ക് യൂണിയനുകൾ സെപ്റ്റംബർ 11ന് രാജ്യവ്യാപക പണിമുടക്കിന്; അഞ്ച് ദിവസ ബാങ്കിങ് നടപ്പാക്കണമെന്ന് ആവശ്യം

തെലങ്കാനയിൽ ഓട്ടോ ഡ്രൈവർമാർക്കായി ഊബർ മാതൃകയിൽ ആപ്പ് വരുന്നു