യുജിസി-നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചു.
Representative image
ന്യൂഡൽഹി: യുജിസി-നെറ്റ് (UGC-NET) പരീക്ഷയിലെ ഇംഗ്ലിഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ പുനഃപരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു. ചോദ്യപേപ്പറുകളിലെ നിരവധി പിഴവുകളെത്തുടർന്ന് ഉദ്യോഗാർഥികളിൽ നിന്ന് പരാതികൾ ഉയർന്നതിനെത്തുടർന്നാണ് ഈ തീരുമാനം.
പുനഃപരീക്ഷയുടെ തീയതിയും സമയക്രമവും:
ഇംഗ്ലീഷ്: സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ (ഷിഫ്റ്റ് 1).
കോമേഴ്‌സ്: സെപ്റ്റംബർ 9-ന് ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 6 വരെ (ഷിഫ്റ്റ് 2).
സോഷ്യോളജി: സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ (ഷിഫ്റ്റ് 1).
ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്‍റ് പ്രൊഫസർ യോഗ്യത, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കായി ജൂൺ 22 മുതൽ 30 വരെ 87 വിഷയങ്ങളിലായാണ് എൻടിഎ യുജിസി-നെറ്റ് ജൂൺ 2026 പരീക്ഷ നടത്തിയിരുന്നത്.