തായ്‌‌ലൻഡിൽ പോയി മുതലയിറച്ചി തിന്നു; ഓഫിസർക്കെതിരേ നടപടിയുമായി ഉജ്ജയിൻ കോർപ്പറേഷൻ|Video

 
India

തായ്‌‌ലൻഡിൽ പോയി മുതലയിറച്ചി തിന്നു; ഓഫിസർക്കെതിരേ നടപടിയുമായി ഉജ്ജയിൻ കോർപ്പറേഷൻ|Video

MV Desk

ഉജ്ജയിൻ: തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന വിഡിയോ പങ്കു വച്ച ജീവനക്കാരനെതിരേ നടപടിയുമായി മധ്യപ്രദേശിലെ ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ. ബിൽഡിങ് ഓഫിസർ ആയ രാജ് കുമാർ രാഥോർ ആണ് തായ്‌ലൻഡിൽ പോയി മുതലയിറച്ചി തിന്നുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. രാഥോറിന്‍റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. വിഡിയോ വൈറലായതിനു പിന്നാലെയാണ് രാഥോർ വിദേശയാത്രയ്ക്കായി അനുമതി വാങ്ങിയിട്ടില്ലെന്ന നിയമപ്രശ്നം ഉയർന്നു വന്നത്. ഇതേ തുടർന്നാണ് കോർപ്പറേഷൻ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. കോർപ്പറേഷനിലെ 1,2,3 സോണുകളിലെ ബിൽഡിങ് ഓഫിസറാണ് രാഥോർ.

ഒക്റ്റോബർ 19 മുതൽ 29 വരെ രാഥോർ അവധിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ അതിൽ വിദേശയാത്ര ചെയ്യുന്നതായി സൂചിപ്പിച്ചിരുന്നില്ലെന്ന് മുനിസിപ്പൽ കമ്മിഷണർ അഭിലാഷ് മിശ്ര പറയുന്നു. രാഥോറിന്‍റെ ഭാര്യയാണ് മുതലയിറച്ചി തിന്നുന്ന വിഡിയോ പുറത്തു വിട്ടത്.

തായ്‌ലൻഡിൽ ആദ്യമായി മുതലയിറച്ചി കഴിക്കുന്നു എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കു വച്ചിരുന്നത്. അസാധാരണമായ വിഭവമായതു കൊണ്ടു തന്നെ വിഡിയോ വലിയ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.