ഹർദീപ് സിങ് പുരി

 

FILE PHOTO

India

കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി മധ്യപ്രദേശിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥി

നിലവിൽ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് പുരി

Sarath Nath MS

ന്യൂഡൽഹി: കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയെ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബിജെപി. ബുധനാഴ്ചയാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. നവംബർ 12നാണ് ഉപതെരഞ്ഞെടുപ്പ്.

നിലവിൽ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് പുരി. നവംബർ 25ന് അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കും. ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥികളുടെ പട്ടികയിൽ പുരിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതോടെ മുതിർന്ന നേതാവായ പുരിക്ക് മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുരിയെ മധ്യപ്രദേശിൽ നിന്നുള്ള സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

ഒക്റ്റോബർ ആദ്യം കേന്ദ്രമന്ത്രി എൽ. മുരുഗൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മധ്യപ്രദേശിൽ സീറ്റ് ഒഴിവ് വന്നത്. കേന്ദ്ര മന്ത്രിസഭാ പുനസംഘടനയെ തുടർന്ന് മുരുഗൻ മന്ത്രിസ്ഥാനവും രാജ്യസഭാ സ്ഥാനവും ഒഴിയുകയായിരുന്നു.