കേശവ് പ്രസാദ് മൗര‍്യ

 
India

ഉത്തർ പ്രദേശ് ഉപമുഖ‍്യമന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി

സാങ്കേതിക തകരാറിനെത്തുടർന്നാണ് ഹെലികോപ്റ്റർ ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്

Aswin AM

ന‍്യൂഡൽഹി: ഉത്തർപ്രദേശ് ഉപമുഖ‍്യമന്ത്രി കേശവ് പ്രസാദ് മൗര‍്യ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി. സാങ്കേതിക തകരാറിനെത്തുടർന്നാണ് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. പറക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്നും പുക ഉയർന്നിരുന്നു.

ഇതേത്തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. ഉപമുഖ‍്യമന്ത്രിയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷിതരാണെന്ന് അധികൃതർ വ‍്യക്തമാക്കി. തകരാറിന്‍റെ കാരണം കണ്ടു പിടിക്കാൻ ഹെലികോപ്റ്ററിൽ പരിശോധന നടത്തി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്