ഇനി യുപിഐ വഴി പിഎഫ് പിൻവലിക്കാം; പുതിയ മൊബൈൽ ആപ്പ് ഏപ്രിലിൽ

 
Representative image
India

ഇനി യുപിഐ വഴി പിഎഫ് പിൻവലിക്കാം; പുതിയ മൊബൈൽ ആപ്പ് ഏപ്രിലിൽ

ഇപിഎഫിന്‍റെ ഒരു ഭാഗം അക്കൗണ്ടിൽ തന്നെ നില നിർത്തിക്കൊണ്ട് ഭൂരിഭാഗവും ബാങ്ക് അക്കൗണ്ടിലൂടെ യുപിഐ വഴി പിൻവലിക്കാവുന്ന വിധത്തിലാണ് ആപ്പ് നിർമിക്കുക.

നീതു ചന്ദ്രൻ

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്ഒ) നേരിട്ട് യുപിഐ വഴി പിൻവലിക്കാൻ അവസരമൊരുങ്ങുന്നു. ഇതിനവു സഹായിക്കുന്ന വിധത്തിലുള്ള മൊബൈൽ ആപ്പ് ഏപ്രിലിൽ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. തൊഴിൽ മന്ത്രാലയമാണ് പുതിയ ആപ്പ് നിർമിക്കുന്നത്. ഇപിഎഫിന്‍റെ ഒരു ഭാഗം അക്കൗണ്ടിൽ തന്നെ നില നിർത്തിക്കൊണ്ട് ഭൂരിഭാഗവും ബാങ്ക് അക്കൗണ്ടിലൂടെ യുപിഐ വഴി പിൻവലിക്കാവുന്ന വിധത്തിലാണ് ആപ്പ് നിർമിക്കുക.

നിലവിൽ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) വഴി ഉമാങ് ആപ്പിലൂടെയാണ് ഇപിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ സാധിക്കുന്നത്. പണം പിൻവലിക്കുന്നതിനായി വലിയ കാലതാമസവും നേരിടാറുണ്ട്.

മൊബൈൽ ആപ്പ് ലോഞ്ച് ചെയ്യുന്നതോടെ അപേക്ഷ നൽകി മൂന്നു ദിവസത്തിനകം പണം പിൻവലിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ചികിത്സ, വിദ്യാഭ്യാസം, വിവാഹം, ഗൃഹനിർമാണം എന്നിവയ്ക്കായി പണം പിൻവലിക്കാൻ സാധിക്കും. നിലവിൽ 8 കോടി അംഗങ്ങളാണ് ഇപിഎഫ്ഒയിൽ ഉള്ളത്.

പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കണം; ഇല്ലെങ്കിൽ മന്ത്രിമാർ രാജിവയ്ക്കും: ടിവികെയ്ക്ക് കോൺഗ്രസിന്‍റെ മുന്നറിയിപ്പ്

സെപ്റ്റംബർ അഞ്ചിലെ സിജെപി മാർച്ച് തടയാനാകില്ലെന്ന് സുപ്രീം കോടതി; ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാർ

സുപ്രീം കോടതി ജഡ്ജിയായി ആൾമാറാട്ടം; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ മുൻ കാമുകന് എട്ട് വർഷം തടവ്

15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തി; 33 വർഷം താമസിച്ചു, ഒടുവിൽ അറസ്റ്റ്

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം