കേശവ് പ്രസാദ് മൗര്യ | യോഗി ആദിത്യനാഥ്

 
India

മുഖ്യമന്ത്രി സ്ഥാനാർഥിയാരെന്ന് എല്ലാവർക്കും അറിയാമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; എംഎൽഎമാർ തീരുമാനക്കട്ടേയെന്ന് മൗരി

ഉത്തർപ്രദേശ് നിയമസഭാ ‌തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാരെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രതികരണം

Namitha Mohanan

ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ ‌തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാരെന്ന് എല്ലാവർക്കും അറിയാമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നമായ താമരയാണു മുഖമെന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും താമര ചിഹ്നത്തിലാണു മത്സരിക്കേണ്ടത്. ഞാനുമതേ. താമരപ്പൂവ് തങ്ങൾക്ക് എല്ലാമെല്ലാമാണെന്നും യോഗി. 2027ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന ചോദ്യത്തോട് പ്രതികരിക്കവെ, താമരയാണ് ബിജെപിയുടെ മുഖമെന്നു മൗര്യ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം എംഎൽഎമാർ യോഗം ചേരുകയും കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ സമവായത്തിലൂടെ നേതാവിനെ തെരഞ്ഞെടുക്കുകയുമാണ് പതിവ്. നിലവിൽ യോഗി ആദിത്യനാഥാണ് മുഖ്യമന്ത്രി. അദ്ദേഹം തുടരണോ മറ്റൊരാൾ വരേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് താനല്ല, മറിച്ച് തെരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാരാണെന്നും മൗര്യ പറഞ്ഞിരുന്നു.