ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; പൈലറ്റടക്കം 6 പേരും മരിച്ചു

 
India

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; പൈലറ്റ് അടക്കം 6 പേരും മരിച്ചു

ബദരിനാഥ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ചമോലി ജില്ലയിലെ ജോഷിമഠിന് സമീപത്തെ ചായ് ഗ്രാമത്തിൽ തകർന്നു വീഴുകയായിരുന്നു

Namitha Mohanan

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റ് അടക്കം 6 പേർ മരിച്ചു. ബദരിനാഥ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ ചമോലി ജില്ലയിലെ ജോഷിമഠിന് സമീപത്തെ ചായ് ഗ്രാമത്തിൽ തകർന്നു വീഴുകയായിരുന്നു.

ഡൽഹി സ്വദേശിയായ പൈലറ്റ്, പൊലീസുകാരനും അഭിഭാഷകനുമടക്കമുള്ള 5 ബംഗളൂരു യാത്രക്കാർ എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ 6 പേരെയും കാണാനില്ലെന്നാണ് പുറത്ത് വന്ന വിവരം. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

പശ്ചിമ ഡൽഹിയിലെ ഷാലിമാർ ബാഗ് സ്വദേശിയായ 48 കാരൻ ഹിമാൻഷു സഭർവാൾ ആയിരുന്നു പൈലറ്റ്. ബെംഗളൂരു സ്വദേശികളായ പ്രതാപ് ബി. നിംഗരാജു (41), അരുൺ സലുങ്കെ (44), സുധീർ കെ. (49), എച്ച്.എസ്. നടരാജ് (51), ശങ്കർഗൗഡ വി.ബി. (39) എന്നിവരായിരുന്നു യാത്രക്കാർ. ഇവരിൽ സലുങ്കെ ഒരു പൊലീസുദ്യോഗസ്ഥനും ശങ്കർഗൗഡ അഭിഭാഷകനുമാണ്. മറ്റുള്ളവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.