പ്രതീകാത്മക ചിത്രം

 
India

മധ്യപ്രദേശിൽ വാൻ ഓവുചാലിലേക്ക് മറിഞ്ഞു; ഒൻപത് പേർ മരിച്ചു

കനത്ത മഴയ്ക്കിടെ ഓവുചാൽ മറികടക്കവേയാണ് അപകടം

Sarath Nath MS

രാജ്ഗഢ്: മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ വാൻ ഓവുചാലിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. കനത്ത മഴയ്ക്കിടെ ഓവുചാൽ മറികടക്കവേയാണ് അപകടം. തിങ്കളാഴ്ച രാവിലെ സാരംഗ്പുർ ടൗണിനു സമീപം പഡന ബൈപ്പാസിലാണ് സംഭവം.

വാൻ യാത്രക്കാരാണ് മരിച്ചവരെല്ലാം. മരിച്ചവരിൽ ഒരാൾ പെൺകുട്ടിയാണ്. വാനിലുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. യാത്ര തുടരരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും വാൻ ഡ്രൈവർ അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അപകടം നടന്നതിനു പിന്നാലെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഴയെ തുടർന്ന് നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു ഓവുചാൽ. സംഭവത്തിൽ സാരംഗ്പുർ പൊലീസ് കേസെടുത്തു.

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ നിർദേശമില്ലെന്ന് കേന്ദ്രം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: നുണപരിശോധനയ്ക്ക് അനുമതി തേടിയ മൂന്ന് പ്രതികളുടെ ഹർജി തള്ളി

ഓഫിസിൽ ഒറ്റപ്പെടൽ; എലിവിഷം കഴിച്ച കലക്റ്ററേറ്റ് ജീവനക്കാരി മരിച്ചു

കാണാതായിട്ട് 11 ദിവസം; ഒടുവിൽ മത്സ്യത്തൊഴിലാളികളുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിന് ജാമ്യം