India

അകലെ വീനസിൻ രഥത്തിലും..: ഇന്ത്യയുടെ വീനസ് ദൗത്യം 2028-ൽ സാധ്യമായേക്കും

ശുക്രനിലെ അന്തരീക്ഷത്തെക്കുറിച്ചും ഘടനയെക്കുറിച്ചും പഠിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം

MV Desk

അഹമ്മദാബാദ് : ശുക്രഗ്രഹത്തിലേക്കുള്ള ദൗത്യം 2028-ൽ സാധ്യമായേക്കുമെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ ( ഐഎസ്ആർഒ ) എസ്. സോമനാഥ്. വീനസ് ദൗത്യത്തിനായുള്ള സാഹചര്യമൊരുങ്ങുന്നുണ്ട്, ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഏറെ പ്രയാസമേറിയ പര്യവേക്ഷണമായിരിക്കും വീനസിലേത്. ഈ ദൗത്യത്തെ പ്രയോജനപ്പെടുത്താൻ ശാസ്ത്രലോകം കാത്തിരിക്കു കയാണെന്നും എസ്. സോമനാഥ് അറിയിച്ചു.

നേരത്തെ 2024 ഡിസംബറിൽ വീനസിലേക്ക് പേടകം അയക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ശുക്രനിലെ അന്തരീക്ഷത്തെക്കുറിച്ചും ഘടനയെക്കുറിച്ചും പഠിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം.

അഹമ്മദാബാദിൽ നടക്കുന്ന നാലാമത് ഇന്ത്യൻ പ്ലാനറ്ററി സയൻസ് കോൺഫറൻസിൽ ഇന്ത്യൻ കേപ്പബിലിറ്റീസ് ഫോർ സ്പേസ് ആൻഡ് പ്ലാനറ്ററി എക്സ്പ്ലോറേഷൻ എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ബഹിരാകാശ ദൗത്യങ്ങളിൽ മറ്റ് ഏജൻസികളുമായുള്ള ഫലപ്രദമായ സഹകരണം ലക്ഷ്യമിടുന്നുണ്ട്. ചന്ദ്രനിലേക്കുള്ള ദൗത്യത്തിന്‍റെ സാധ്യതയെക്കുറിച്ചു ജപ്പാൻ എയറോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയുമായി ചർച്ച നടക്കുകയാണ്, സാധ്യതകളേറെയുള്ള ഗഗൻയാൻ മിഷന്‍റെ പ്രവർത്തനങ്ങളും തുടരുകയാണ്, ഇ. സോമനാഥ് പറഞ്ഞു.

ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെതിരേ നടപടിയുണ്ടാവില്ല, പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി