വിജയ്

 

File photo

India

അഞ്ചു പതിറ്റാണ്ടിനു ശേഷം തമിഴ്നാട്ടിൽ കോൺഗ്രസ് മന്ത്രിമാർ; വിജയ് സർക്കാരിലെ 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു

സർക്കാരിന് പിന്തുണ നൽകിയ കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടക കക്ഷികൾക്ക് ടിവികെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു

Namitha Mohanan

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാരിന്‍റെ 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടിവികെയിൽ നിന്ന് 21 മന്ത്രിമാരും കോൺഗ്രസിലെ 2 മന്ത്രമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

അഞ്ചുപതിറ്റാണ്ടിന് ശേഷമാണ് തമിഴ്നാട്ടിൽ കോൺഗ്രസ് മന്ത്രിമാരുണ്ടാവുന്നത്. സർക്കാരിന് പിന്തുണ നൽകിയ കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടക കക്ഷികൾക്ക് ടിവികെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് വിജയ് സർക്കാരിലെ കോൺഗ്രസ് മന്ത്രിമാർ.

മുസ്ലിം ലീഗിനും വിസികെയ്ക്ക് വിജയ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും ഇക്കാര്യത്തിൽ ഇരുകക്ഷികളും തീരുമാനമെടുത്തിട്ടില്ല. 234 അംഗ നിയമസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 36 മന്ത്രിമാർ വരെയാവാം. ഇവരിൽ 32 മന്ത്രിമാരാണ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തത്.

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

ഹെയ്തി പ്രസിഡന്‍റ് ജോവനൽ മൊയിസിന്‍റെ കൊലപാതകം; 18 പ്രതികളെ യുഎസിന് കൈമാറി

ജാതിവിവേചനം ഹിന്ദു സമൂഹത്തിലെ ‘കളങ്കം’; നിയമം മാത്രം പോരെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഹൊസബാലെ

ചരിത്രം കുറിച്ച് സുചിക തരിയാൽ, മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ