.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വീരേന്ദർ സിങ് 
India

പ്രതിഷേധം തീരുന്നില്ല; പദ്മശ്രീ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് മുൻ ഗുസ്തി താരം വീരേന്ദർ സിങ്

രാജ്യത്തിന്‍റെ മകൾക്കും എന്‍റെ സഹോദരിക്കും വേണ്ടി ഞാനും പദ്മശ്രീ പുരസ്കാരം തിരിച്ചേൽപ്പിക്കുകയാണ്.

MV Desk

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ നൽകിക്കൊണ്ട് പദ്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച് മുൻ ഗുസ്തി താരം വീരേന്ദർ സിങ്. കഴിഞ്ഞ ദിവസം ബ്രിജ് ഭൂഷണെതിരേയുള്ള സമരത്തിന് മുന്നിൽ നിന്നിരുന്ന ഗുസ്തി താരം ബജ്‌രംഗ് പൂനിയ തന്‍റെ പദ്മശ്രീ പുരസ്കാരം തിരിച്ചു നൽകിയിരുന്നു. അതിനു പുറകേയാണ് വീരേന്ദർ സിങ്ങും പദ്മശ്രീ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഒളിമ്പിക്സിൽ ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി മെഡൽ നേടിയ താരമാണ് വീരേന്ദർ സിങ്. ഒരു ഒളിമ്പിക് മെഡൽ ജേതാവിന് ലഭിക്കാത്ത നീതി മറ്റുള്ളവർക്ക് എങ്ങനെ ലഭിക്കുമെന്ന് എല്ലാ രക്ഷിതാക്കളും ആലോചിക്കണം. രാജ്യത്തിന്‍റെ മകൾക്കും എന്‍റെ സഹോദരിക്കും വേണ്ടി ഞാനും പദ്മശ്രീ പുരസ്കാരം തിരിച്ചേൽപ്പിക്കുകയാണ്.

നിങ്ങളുടെ മകളും എന്‍റെ സഹോദരിയുമായ സാക്ഷി മാലിക്കിനെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തു കൊണ്ട് വീരേന്ദർ സിങ് ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ മുൻ നിരയിലുള്ള താരങ്ങളെല്ലാം അവരുടെ തീരുമാനം അറിയിക്കണമെന്ന് താൻ അപേക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചിട്ടുണ്ട്. സച്ചിൻ തെണ്ടുൽക്കർ, നീജ് ചോപ്ര എന്നിവരെ ടാഗ് ചെയ്തു കൊണ്ടാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ അനുയായി സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് ഗുസ്തി താരങ്ങൾ വീണ്ടും പ്രതിഷേധം ആരംഭിച്ചത്. താൻ ഗുസ്തിയിൽ നിന്ന് വിരമിക്കുകയാണെന്ന് സാക്ഷി മാലിക് പ്രഖ്യാപിച്ചു. അടുത്ത ദിവസം ബജ്‌രംഗ് പൂനിയ തനിക്കു ലഭിച്ച പദ്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപേക്ഷിച്ചു.

സൗദിയിലെ അൽഖർജിൽ തകർത്ത ഡ്രോണുകൾ വീടുകൾക്ക് മുകളിൽ പതിച്ചു; ആളപായമില്ല

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം; വിജയ്‌ക്കെതിരേ കേസ്

"വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്"; ജി. സുധാകരനെതിരേ നിയമ നടപടിക്ക് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

'ചേട്ടൻ' വീണു, 'അനിയൻ' വാണു; ചെന്നൈയെ തോൽപ്പിച്ച് രാജസ്ഥാൻ

'ഡീലി'നു പിന്നാലെ 'എസ്ഡിപിഐ പിന്തുണ' വിവാദം; വിയർത്ത് സിപിഎം