വീട്ടിൽ സൂക്ഷിച്ചിരുന്ന തണ്ണിമത്തനിൽ നിന്ന് നുരയും പതയും!! ആശങ്കാജനകമായ ദൃശ്യങ്ങൾ പങ്കുവച്ച് യൂട്യൂബർ

 
India

വീട്ടിൽ സൂക്ഷിച്ചിരുന്ന തണ്ണിമത്തനിൽ നിന്ന് നുരയും പതയും!! ആശങ്കാജനകമായ ദൃശ്യങ്ങൾ പങ്കുവച്ച് യൂട്യൂബർ

വാങ്ങിയത് വലിയ തണ്ണിമത്തൻ "ആയിരുന്നതിനാൽ ഫ്രിഡ്ജിൽ വയ്ക്കാൻ സ്ഥലമില്ലാതെ അടുക്കളയിൽ തന്നെ വയ്ക്കുകയായിരുന്നു"

Namitha Mohanan

വേനൽക്കാലമെത്തിയാൽ പിന്നെ വീട്ടിലും റോട്ടിലുമെല്ലാം പതിവ് കാഴ്ചയാണ് തണ്ണിമത്തൻ. ദാഹമകറ്റാനും ശരീരത്തിനും മനസിനും ആശ്വാസം കിട്ടാനും നമ്മൾ തണ്ണിമത്തൻ സ്ഥിരമായി വാങ്ങുകയും കഴിക്കുകയും ചെയ്യുന്നവരാണ്.

എന്നാലിപ്പോഴിതാ, തണ്ണിമത്തനിൽ നിന്നും നുരയും പതയും പൊങ്ങിവരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രശസ്ത യൂട്യൂബറും വ്ലോഗറുമായ ​ഗൗരവ് തനേജ പങ്കുവെച്ച ഒരു വീഡിയോ വലിയ ചർച്ചയാകുകയാണ്.

വീട്ടിൽ സൂക്ഷിച്ചിരുന്ന തണ്ണിമത്തനിൽ നിന്ന് അസാധാരണമായി നുര പൊങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഭാര്യ റിതു തലേ ദിവസം രാത്രി വഴിയോരക്കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ തണ്ണിമത്തനാണ് അടുത്ത ദിവസം നുരഞ്ഞു പൊങ്ങിയതെന്ന് തനേജ വിഡിയോയിൽ വിശദീകരിക്കുന്നു.

വാങ്ങിയത് വലിയ തണ്ണിമത്തൻ ആയിരുന്നതിനാൽ ഫ്രിഡ്ജിൽ വയ്ക്കാൻ സ്ഥലമില്ലാതെ അടുക്കളയിൽ തന്നെ വയ്ക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെ മുതൽ തണ്ണിമത്തനിൽ നിന്ന് നുരയും പതയും വന്നു തുടങ്ങി. രാവിലെ പൂജ കഴിഞ്ഞ് 9.45ഓടെ വീട്ടിലെത്തിയപ്പോഴും തണ്ണിമത്തനിൽ നിന്ന് നുര പുറത്തുവരുന്നുണ്ടായിരുന്നുവെന്നും തനേജ വീഡിയോയിലൂടെ പറയുന്നു.

രാവിലെ മുതൽ രാത്രി വരെ നുര പൊങ്ങുന്നത് കണ്ടപ്പോൾ തണ്ണിമത്തൻ വാങ്ങിയ കടയുടമയെ സമീപിച്ചതായും എന്നാൽ തണ്ണിമത്തനിൽ രാസവസ്തുക്കൾ ചേർത്തിട്ടില്ലെന്നും ഉള്ളിൽ ഗ്യാസ് രൂപപ്പെട്ടതാകാമെന്നുമാണ് കടയുടമയുടെ വിശദീകരണമെന്നും തനേജ വീഡിയായിൽ വ്യക്തമാക്കുന്നു.

വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധി പേരാണ് ഇതിൽ‌ ആശങ്ക അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പലരും കീടനാശിനികളോ രാസവസ്തുക്കളോ കാരണം ഇത്തരമൊരു അവസ്ഥ ഉണ്ടായതാകാമെന്ന് ആശങ്ക പ്രകടിപ്പിക്കുന്നു. എന്നാൽ ചിലർ അതിശക്തമായ ചൂട് കാരണം പഴത്തിനുള്ളിൽ ബാക്ടീരിയ വളർന്ന് ഫെർമെന്‍റേഷൻ നടന്നതാകാമെന്ന അഭിപ്രായവും പങ്കുവെക്കുന്നു. ചൂട് കൂടുതലായതിനാൽ പഴത്തിനുള്ളിലെ പഞ്ചസാര ബാക്ടീരിയ വിഘടിപ്പിക്കുകയും അതിലൂടെ ഗ്യാസ് രൂപപ്പെടുകയും ചെയ്തതാകാം എന്നതാണ് മറ്റ് ചിലർ പറയുന്നത്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി