അർജുൻ സിങ്

 
India

ഡിസംബർ 16നകം ഇന്ത‍്യ ബംഗ്ലാദേശിനെ പിടിച്ചെടുക്കും; ഹിന്ദുക്കളെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് പശ്ചിമ ബംഗാൾ മന്ത്രി

ഭത്പാറയിൽ മാധ‍്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പശ്ചിമ ബംഗാൾ മന്ത്രി അർജുൻ സിങ് ഇത്തരത്തിലൊരു പരാമർശം നടത്തിയത്

Aswin AM

കോൽക്കത്ത: ഡിസംബർ 16ന് ഉള്ളിൽ ബംഗ്ലാദേശിനെ ഇന്ത‍്യ പിടിച്ചെടുക്കുമെന്നും അയൽരാജ‍്യത്ത് ഹിന്ദുക്കൾ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്നും പശ്ചിമ ബംഗാൾ മന്ത്രി അർജുൻ സിങ്. ഭത്പാറയിൽ മാധ‍്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇത്തരത്തിൽ വിവാദ പരാമർശം നടത്തിയത്. ഇനി മതിയായി.

ബംഗ്ലാദേശിന്‍റെ കാര‍്യത്തിൽ ഇനി ഒഴിവുകഴിവുകളില്ല. ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നതിന് ഞങ്ങൾ തീർച്ചയായും പ്രതികാരം ചെയ്യും. അതിൽ യാതൊരു സംശയവുമില്ല. അർജുൻ സിങ് പറഞ്ഞു.

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും അവാമി ലീഗ് അധ‍്യക്ഷയുമായ ഷെയ്ഖ് ഹസീന ഇന്ത‍്യയിലെ 2 വർത്തിലേറെ നീണ്ട പ്രവാസ ജീവിതത്തിനു ശേഷം തിരിച്ചുപോകാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര‍്യത്തിലാണ് പശ്ചിമ ബംഗാൾ മന്ത്രി ഇത്തരത്തിലൊരു പരാമർശം നടത്തിയിരിക്കുന്നത്.

അതേസമയം, ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ തിരിച്ചെത്തുകയാണെങ്കിൽ കൈവിലങ്ങ് അണിയിച്ച് കർശന നിരീക്ഷണത്തിലായിരിക്കും കൊണ്ടുവരികയെന്ന് ബംഗ്ലാദേശ് വിദേശകാര‍്യ മന്ത്രി ഹുമയൂൺ കോബിർ പറഞ്ഞിരുന്നു. ഹസീന തിരിച്ചെത്തിയാൽ ഉടൻ തന്നെ അറസ്റ്റിലാകുമെന്ന് ഒരു ബംഗ്ലാദേശ് മന്ത്രി പ്രമുഖ മാധ‍്യമത്തിനോട് വ‍്യക്തമാക്കിയിരുന്നു.