നരേന്ദ്ര മോദി, ജോർജിയ മെലോണി

 
India

"നമ്മളാണ് ഇൻസ്റ്റയിലെ ഫെയ്മസ് കപ്പിൾസ്"; സൗഹൃദം പുതുക്കി മോദിയും മെലോണിയും|Video

ഒരു മാസം മുൻപ് റോമിൽ സന്ദർശനം നടത്തിയപ്പോൾ മെലോണിക്കായി മോദി മെലഡി മിഠായികൾ സമ്മാനിച്ചിരുന്നു.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ജി7 ഉച്ചകോടിയിൽ സൗഹൃദം പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രസിഡന്‍റ് ജോർജിയ മെലോണിയും. ഫ്രാൻസിലെ ഇവിയാൻ ലെസ് ബെയിൻസിൽ വച്ചാണ് ഉച്ചകോടി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവരുമായി ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനു തൊട്ടു മുൻപ് മോദി മെലോണിയുമായി സംസാരിക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. നമ്മളാണിപ്പോൾ ഇൻസ്റ്റഗ്രാമിലെ പ്രശസ്തരായ കപ്പിൾസ് എന്നാണ് മെലോണി മോദിയോട് പറയുന്നത്.

ഒരു മാസം മുൻപ് റോമിൽ സന്ദർശനം നടത്തിയപ്പോൾ മെലോണിക്കായി മോദി മെലഡി മിഠായികൾ സമ്മാനിച്ചിരുന്നു. ഇക്കാര്യം ഇരുവരും ചേർന്ന് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റായിരുന്നു. മോദിയുടെയും മെലോണിയുടെയും പേരുകളിലെ അക്ഷരങ്ങൾ ചേർന്നുള്ള പേരാണ് മെലഡിയെന്നതാണ് സോഷ്യൽമീഡിയയെ ഹരം കൊള്ളിച്ചത്.

2024ൽ മോദിക്കൊപ്പം എടുത്ത സെൽഫി പങ്കു വച്ചു കൊണ്ട് മെലോണി മെലഡി എന്ന ഹാഷ്ടാഗ് പങ്കു വച്ചിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദം ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെയും സഹായിച്ചിട്ടുണ്ട്. ഇന്ത്യയുമായി ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളിൽ ഒന്നാണിപ്പോൾ ഇറ്റലി.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ