.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പശ്ചിമേഷ്യ പ്രതിസന്ധി വ്യാപാരത്തെയും എംഎസ്എംഇ കളെയും ബാധിച്ചേക്കാം; കേന്ദ്ര സർക്കാർ ടാസ്ക് ഫോഴ്സ് രൂപീകരിക്കകണമെന്ന് സിഎഐടി

 

representative image

India

പശ്ചിമേഷ്യ പ്രതിസന്ധി വ്യാപാരത്തെയും എംഎസ്എംഇ കളെയും ബാധിച്ചേക്കാം; കേന്ദ്ര സർക്കാർ ടാസ്ക് ഫോഴ്സ് രൂപീകരിക്കകണമെന്ന് സിഎഐടി

പശ്ചിമേഷ്യ പ്രതിസന്ധി ഇന്ത്യയുടെ വ്യാപാര-വ്യവസായ മേഖലയെ, ബാധിക്കാനുള്ള സാധ്യതയിൽ ആശങ്ക പ്രകടിപ്പിച്ച് സിഎഐടി കേന്ദ്രത്തിന് കത്തയച്ചു

MV Desk

ന‍്യൂഡൽഹി: തുടരുന്ന പശ്ചിമേഷ്യാ യുദ്ധ പ്രതിസന്ധി ഇന്ത്യയുടെ വ്യാപാര-വ്യവസായ മേഖലയെ, പ്രത്യേകിച്ച് ചെറുകിട ബിസിനസുകളെയും എംഎസ്എംഇകളെയും, കയറ്റുമതി മേഖലയേയും സാരമായി ബാധിക്കാനുള്ള സാധ്യതയിൽ ആശങ്ക പ്രകടിപ്പിക്കുകയും, സമയോചിതമായ മുൻ കരുതൽ-ആശ്വാസ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമന് അയച്ച കത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ പ്രസിഡന്‍റ് ശ്രീ ബി.സി. ഭാർട്ടിയ ദേശീയ സെക്രട്ടറി ജനറൽ ശ്രീ പ്രവീൺ ഖണ്ടേൽവാൾ എം. പി, ദേശീയ സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ്, വർക്കിങ് കമ്മിറ്റിയംഗം ശ്രീ പി. വെങ്കിട്ടരാമ അയ്യർ എന്നിവർ പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ അനിവാര്യമാണെന്നും അവർ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷങ്ങൾ ക്രൂഡ് ഓയിൽ വില വർധന, വിതരണ തടസങ്ങൾ, ചെലവ് വർധന എന്നിവയ്ക്ക് ഇടയാക്കിയേക്കാം.

ഇത് പെട്രോകെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, പ്ലാസ്റ്റിക്, ടെക്സ്റ്റൈൽസ്, വളങ്ങൾ, രാസവസ്തുക്കൾ, ഓട്ടോ ഘടകങ്ങൾ, ലോജിസ്റ്റിക്സ്, മറ്റ് ഊർജ്ജാധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങിയ നിരവധി മേഖലകളെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കയറ്റുമതിക്കാർക്ക് ചരക്ക് കൂലി, ഇൻഷുറൻസ് ചെലവ് തുടങ്ങിയവ വർധിക്കുക, കയറ്റുമതി സമയം വൈകുക, റൂട്ട് മാറ്റങ്ങൾ, പേയ്മെന്‍റ് അനിശ്ചിതത്വം എന്നിവ സമീപ ദിവസങ്ങളിൽ നേരിടേണ്ടി വരുമെന്നും ഇത് ആഗോള മത്സരക്ഷമത കുറയ്ക്കുമെന്നും അവർ വ്യക്തമാക്കി. ഇൻപുട്ട് ചെലവുകൾ വർധിക്കുന്നത്, പ്രവർത്തന മൂലധന സമ്മർദം, വിതരണ ശൃംഖല തടസങ്ങൾ, മാർജിൻ സമ്മർദം, പ്രത്യേകിച്ച് എംഎസ്എംഇകൾക്ക്, ബിസിനസുകളിൽ വർധിച്ച സാമ്പത്തിക ഭാരം എന്നിവയെക്കുറിച്ച് വ്യാപാര-വ്യവസായ മേഖല ആശങ്കപ്പെട്ടു തുടങ്ങിയതായി അവർ പറഞ്ഞു.

ഉയർന്നു വരുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് എംഎസ്എംഇകൾക്കും ചെറുകിട വ്യാപാരികൾക്കും വായ്പ തിരിച്ചടവിൽ കാലാവധി നീട്ടലും ഇളവും, ലിക്വിഡിറ്റി പിന്തുണയ്ക്കായി പ്രത്യേക ക്രെഡിറ്റ് ഗ്യാരന്‍റി ലൈൻ പദ്ധതി ആരംഭിക്കൽ, ഗുരുതരമായി ബാധിച്ച മേഖലകൾക്ക് പലിശ സബ്സിഡി, ഇന്ധന-അസംസ്കൃത വസ്തുക്കളുടെ വില സൂക്ഷ്മമായി നിരീക്ഷിച്ച് സ്ഥിരപ്പെടുത്തൽ, കയറ്റുമതിക്കാർക്ക് ചരക്ക് കൂലി, ഇൻഷുറൻസ് പിന്തുണ, വേഗത്തിലുള്ള റീഫണ്ടുകൾ തുടങ്ങിയ നിർദ്ദേശങ്ങൾ ആണ് ധനമന്ത്രിയുടെ മുമ്പാകെ സമർപ്പിച്ചത്. പ്രധാന മന്ത്രാലയങ്ങൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, വ്യാപാര സംഘടനകൾ, മേഖലാ വിദഗ്ധർ എന്നിവരടങ്ങുന്ന ""പശ്ചിമേഷ്യാ ആഘാത വിലയിരുത്തൽ & പ്രതികരണ ടാസ്ക് ഫോഴ്സ്” രൂപീകരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു. യുദ്ധക്കെടുതി സാഹചര്യം തുടർച്ചയായി വിലയിരുത്താനും സമയോചിതമായ നയ ഇടപെടലുകൾ ശുപാർശ ചെയ്യാനുമാണ് ഇത്.

സമയോചിതവും ലക്ഷ്യബോധമുള്ളതുമായ നടപടികളിലൂടെ ആഗോള വെല്ലുവിളികളെ ഇന്ത്യ ഫലപ്രദമായി ഒറ്റക്കെട്ടായി നേരിടുമെന്നും വ്യാപാര-വ്യവസായ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും അവർ വിശ്വാസം പ്രകടിപ്പിച്ചു. “ഇന്നത്തെ സമയോചിതമായ ഇടപെടൽ നാളത്തെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കും” എന്നും അവർ അഭിപ്രായപ്പെട്ടു.

യുദ്ധം പൂർണമായി അവസാനിപ്പിക്കണം; യുഎസിന്‍റെ താത്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളി

തമിഴ് സിനിമാ- സീരിയൽ താരം സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ എട്ട് കോടി വാങ്ങിയെന്ന ആരോപണം; പി.കെ. ഫിറോസിന് വക്കീൽ നോട്ടീസ് അയച്ച് ടി.എൻ. പ്രതാപൻ

ഒന്നും പറയാൻ ലഭിക്കാത്തതു മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു; ഇറങ്ങിപ്പോയി എന്നത് ശരിയല്ലെന്ന് ആർ. ശ്രീലേഖ

എകെജി മന്ദിരത്തിന്‍റെ കെട്ടിട നിർമാണത്തിനായി ഫണ്ട് സമാഹരിച്ചതിൽ ക്രമക്കേടുണ്ടായി; ആരോപണവുമായി വി. കുഞ്ഞികൃഷ്ണൻ