പശ്ചിമ ബംഗാളിലെ ഹോട്ടലിൽ തീപിടിത്തം; 7 പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരുക്ക്

 
India

പശ്ചിമ ബംഗാളിലെ ഹോട്ടലിൽ തീപിടിത്തം; 7 പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരുക്ക്

നഗരത്തിലെ പ്രശസ്തമായ കാളി ക്ഷേത്രത്തിൽ തീർഥാടനത്തിനെത്തിയവരാണ് മരിച്ചവരിൽ അധികവും

Namitha Mohanan

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർബും ജില്ലയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഏഴ് തീർഥാടകർ മരിച്ചു. നിരവധി പേർക്ക് സാരമായി പൊള്ളലേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയട്ടുണ്ട്.

തരപീഠ് ക്ഷേത്ര നഗരിക്കടുത്ത് തിങ്കളാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം. നഗരത്തിലെ പ്രശസ്തമായ കാളി ക്ഷേത്രത്തിൽ തീർഥാടനത്തിനെത്തിയവരായിരുന്നു മരിച്ചവരിൽ അധികവും. നാലുനിലകളുള്ള ഹോട്ടലിന്‍റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.

രണ്ട് അഗ്നിരക്ഷാ യൂണിറ്റെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല പാർട്ടി വിട്ടു; സാമ്പത്തികവും വ്യക്തപരവുമായ പ്രശ്നങ്ങൾ കാരണമെന്ന് വിശദീകരണം

പാലക്കാട്ട് വൻ ലഹരി വേട്ട; യുവതി അടക്കം മൂന്നുപേർ പിടിയിൽ

വന്ദേമാതരത്തെ അപമാനിച്ചെന്ന് പരാതി; സോണിയ ഗാന്ധിക്കെതിരേ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്

പിറന്നാൾ കേക്കിൽ ചത്ത പല്ലി; കേക്ക് കഴിച്ചതിനു പിന്നാലെ നെഞ്ചുവേദന, കുട്ടികളടക്കം 11 പേർ ചികിത്സയിൽ

ഉക്രെയ്നിലെ ഇന്ത്യൻ സ്റ്റീൽ പ്ലാന്‍റിനു നേരേ റഷ്യൻ മിസൈൽ ആക്രമണം