India

മുസ്ലിംകൾക്കെതിരേ മോദി പറഞ്ഞതെന്ത്?

സമുദായ വിരുദ്ധ പരാമർശം നടത്തിയതിന് രാഹുൽ ഗാന്ധിയെ കോടതി ശിക്ഷിച്ച ചരിത്രം കൂടി കണക്കിലെടുക്കുമ്പോൾ, മോദി പറഞ്ഞ കാര്യങ്ങൾ എന്തൊക്കെ എന്ന ചോദ്യം പ്രസക്തമാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ പ്രസംഗം മുസ്ലിം വിരുദ്ധമായിരുന്നു എന്ന ആരോപണം ശക്തമാണ്. ഇതു സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷനും പരിഗണനയിലെടുത്തു കഴിഞ്ഞു. സമുദായ വിരുദ്ധ പരാമർശം നടത്തിയതിന് രാഹുൽ ഗാന്ധിയെ കോടതി ശിക്ഷിച്ച ചരിത്രം കൂടി കണക്കിലെടുക്കുമ്പോൾ, മോദി പറഞ്ഞ കാര്യങ്ങൾ എന്തൊക്കെ എന്ന ചോദ്യം പ്രസക്തമാണ്.

മോദിയുടെ വിവാദ പ്രസംഗത്തിൽനിന്ന്:

"രാജ്യത്തെ ശമ്പളക്കാരുടേതടക്കം സ്വത്തിന്‍റെ കണക്കെടുക്കുകയാണ് കോൺഗ്രസ്. അത് വീതിച്ചു നൽകുമെന്നാണ് കോൺഗ്രസ് പറയുന്നത്. ആർക്കായിരിക്കും അതു നൽകുക? രാജ്യത്തെ വികസനത്തിന്‍റെ ആദ്യ നേട്ടം ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിംകൾക്ക് ലഭിക്കണമെന്നാണു പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് പറഞ്ഞത്. അതുപ്രകാരം സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും വീതിച്ചു നൽകും. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും സ്ത്രീധനമായി ലഭിച്ച സ്വർണവും താലിയും വരെ നഷ്ടമാകും.''

വിവാദം രൂക്ഷമായതിനു പിന്നാലെ, യുപിയിൽ ന്യൂനപക്ഷ സ്വാധീനമേറെയുള്ള അലിഗഡിലെ റാലിയിലും മോദി ഇതേ വിഷയം ഉന്നയിച്ചു.

''സ്വത്തിന്‍റെ കണക്കെടുത്തശേഷം പുനർവിതരണം നടത്തുമെന്നാണു കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ പറയുന്നത്. നിങ്ങൾക്ക് രണ്ടു വീടുണ്ടെങ്കിൽ ഒരു വീട് പിടിച്ചെടുക്കും. അമ്മമാരും സഹോദരിമാരും സൂക്ഷിച്ചുവച്ച സ്വർണം പിടിച്ചെടുക്കും''- മോദി മുന്നറിയിപ്പ് നൽകി. എന്നാൽ, ഇക്കുറി മുസ്‌ലിം എന്ന പരാമർശം ഒഴിവാക്കി.

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു