"ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ച് നടക്കട്ടെ, എന്തിനാണിത്ര ധൃതി"; സുപ്രീം കോടതി

 

file image

India

"ഇന്ത്യ-പാക് ക്രിക്കറ്റ് മാച്ച് നടക്കട്ടെ, എന്തിനാണിത്ര ധൃതി"; സുപ്രീം കോടതി

നാലു നിയമവിദ്യാർഥികളാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഏഷ്യാ കപ്പ് ടൂർണമെന്‍റിലെ ഇന്ത്യ- പാക് ക്രിക്കറ്റ് മാച്ച് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ജെ.കെ. മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച മാച്ച് നടക്കുന്നതിനാൽ ഹർജി അടിയന്തരമായി വെള്ളിയാഴ്ച പരിഗണിക്കണമെന്നായിരുന്നു ആവശ്യം. എന്തിനാണിത്ര തിരക്ക്, അതൊരു മാച്ചാണ്, അതു നടക്കട്ടെ, ഈ ഞായറാഴ്ചയാണ് മാച്ച്, എന്താണ് ചെയ്യാൻ കഴിയുകയെന്നാണ് ബെഞ്ച് നിരീക്ഷിച്ചത്.

നാലു നിയമവിദ്യാർഥികളാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പഹൽഗാം ആക്രമണത്തിന്‍റെ ഓപ്പറേഷൻ സിന്ദൂറിന്‍റെയും പശ്ചാത്തലത്തിൽ ഇത്തരത്തിലൊരു മാച്ച് നടക്കുന്നത് പൊതു വികാരത്തിലും രാജ്യത്തിന്‍റെ അഭിമാനത്തിനും എതിരാണെന്നാണ് ഹർജി‌യിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മാച്ച് നടന്നാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍റെ വികാരങ്ങൾ വ്രണപ്പെടുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ദുബായ് ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മാച്ച്.

എംഎൽഎ ഓഫിസ് ‌ഒഴിയണമെന്ന് ശ്രീലേഖ; പറ്റില്ലെന്ന് പ്രശാന്ത്

ത്രിതല പഞ്ചായത്ത് ഭരണം: 532 ലും യുഡിഎഫ്, 358ൽ ഒതുങ്ങി എൽഡിഎഫ്

ഒരു വീട്ടിൽ പരമാവധി 2 നായകൾ; ലൈസൻസ് കർശനമാക്കും

പാലക്കാട്ട് നിന്ന് കാണാതായ ആറു വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്