ഷെയ്ഖ് ഹസീന

 
India

"എന്നെ എന്ത് വിധി കാത്തിരുന്നാലും ഞാൻ എന്‍റെ ജനങ്ങളിലേക്കു മടങ്ങിവരും": ഷെയ്ഖ് ഹസീന

ബംഗ്ലാദേശിലേക്ക് മടങ്ങിവരാനുള്ള തന്‍റെ തീരുമാനം മാറ്റമില്ലാത്തതാണെന്നും, അതിന്‍റെ പേരിൽ എന്ത് വിധി നേരിടേണ്ടിവന്നാലും അത് ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ഹസീന പറഞ്ഞു

Sarath Nath MS

ന്യൂഡൽഹി: ‍എന്ത് വിധിയാണ് തന്നെ കാത്തിരിക്കുന്നതെന്ന് പ്രശ്നമല്ലെന്നും താൻ ബംഗ്ലാദേശിലേക്ക് മടങ്ങിവരുമെന്നും മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബുധനാഴ്ച ഓൺലൈനായി സംസാരിക്കവേയാണ് ഹസീനയുടെ പ്രതികരണം.

ബംഗ്ലാദേശിലേക്ക് മടങ്ങിവരാനുള്ള തന്‍റെ തീരുമാനം മാറ്റമില്ലാത്തതാണെന്നും, അതിന്‍റെ പേരിൽ എന്ത് വിധി നേരിടേണ്ടിവന്നാലും അത് ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ഹസീന പറഞ്ഞു. രാജ്യത്തെ ജനങ്ങളോടുള്ള തന്‍റെ പ്രതിബദ്ധത തുടരുമെന്നും എന്ത് പ്രതിസന്ധി നേരിടേണ്ടി വന്നാലും സ്വന്തം ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അവർ വ്യക്തമാക്കി.

രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തെ വിമർശിച്ച ഹസീന, സ്വന്തം പാർട്ടിയായ ബംഗ്ലാദേശ് അവാമി ലീഗ് നേരിടുന്ന വിലക്കുകൾ നീക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രവർത്തകർക്ക് നേരെയുള്ള നടപടികൾ അവസാനിപ്പിക്കുകയും തടവിലായവരെ മോചിപ്പിക്കുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി