അഭിജീത് ദിപ്കെ, ബർഖ ത്രെഹാൻ

 
India

സിജെപി നേതാവ് അഭിജീത് ദിപ്കെയ്ക്കെതിരേ മഷി പ്രയോഗം നടത്തിയ സ്ത്രീ ആര്? ഒടുവിൽ തിരിച്ചറിഞ്ഞു

സ്വയം പുരുഷാവകാശ പ്രവർത്തകയെന്ന് വിശേഷിപ്പിക്കുന്ന ബർഖ ത്രെഹാൻ ആണ് മഷി പ്രയോഗം നടത്തിയത്

Aswin AM

ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ന‍്യൂഡൽഹിയിലെ ജന്തർ മന്തറിൽ അനിശ്ചിതകാല സമരം നടത്തുന്ന കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ കഴിഞ്ഞ ദിവസം ഒരു സ്ത്രീ മഷി പ്രയോഗം നടത്തിയിരുന്നു. സംഭവത്തിനു പിന്നാലെ ബിജെപി പണം കൊടുത്ത് സമരപന്തലിലേക്ക് ആളുകളെ പറഞ്ഞയക്കുകയാണെന്ന് അഭിജീത് ദിപ്കെ ആരോപിച്ചിരുന്നു.

ഇപ്പോഴിതാ മഷി പ്രയോഗം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വയം പുരുഷാവകാശ പ്രവർത്തകയെന്ന് വിശേഷിപ്പിക്കുന്ന ബർഖ ത്രെഹാൻ ആണ് മഷി പ്രയോഗം നടത്തിയത്. സമരപന്തലിൽ നിന്നും മാറ്റുന്നതിനിടെ ഇവർ ജയ് ശ്രീറാം എന്ന മുദ്രാവാക‍്യം മുഴക്കിയിരുന്നു.

സിജെപി പ്രവർത്തകർ തന്നെ മർദിച്ചെന്നും ഇവർ ആരോപിച്ചു. ടിവി ചർച്ചകളിൽ സജീവമായ ഇവർ ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തി‍യിരുന്നു.

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്ക്ക് വധശിക്ഷ

കാല് തെറ്റി കിണറ്റിൽ വീണു, കുടുങ്ങിയത് 20 മണിക്കൂർ; വീട്ടമ്മയെ രക്ഷിച്ച് ഫയർഫോഴ്സ്

ഉത്തരാഖണ്ഡിൽ കനത്ത മഴ; ചാർധാം യാത്ര നിർത്തിവച്ചു

സിജെപിയുടെ പാർലമെന്‍റ് മാർച്ചിൽ സംഘർഷം; ഏറ്റുമുട്ടി പ്രതിഷേധക്കാരും പൊലീസും

"64 എംഎൽഎമാരെ സൃഷ്ടിച്ചത് കെസി"; സംഘടിത ആക്രമണത്തിനെതിരേ പരാതി നൽകി ഡിസിസി പ്രസിഡന്‍റ്