ഭാര്യ ക്ലാസ്മേറ്റിനൊപ്പം നാടു വിട്ടു; കണ്ടു പിടിച്ച് വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്

 
India

ഭാര്യ ക്ലാസ്മേറ്റിനൊപ്പം നാടു വിട്ടു; കണ്ടു പിടിച്ച് വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്

സഹപാഠിക്കൊപ്പം പോകണമെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി.

നീതു ചന്ദ്രൻ

ലക്നൗ: സ്കൂൾ സഹപാഠിക്കൊപ്പം നാടു വിട്ട ഭാര്യയെ കണ്ടു പിടിച്ച് വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്. ഉത്തർപ്രദേശിലെ ലക്നൗലിവാണ് സംഭവം. പിആർഡി ഡവാനാണ് ഭാര്യയും കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുത്തത്. ഒരു വർഷം മുൻപായിരുന്നു ജവാനുമായുള്ള വിവാഹം. നാലു ദിവസം മുൻപേ യുവതിയെ വീട്ടിൽ നിന്ന് കാണാതായി. വീട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുൻ കാമുകനും സഹപാഠിയുമായ യുവാവിനൊപ്പം ഹർദോയിയിൽ നിന്ന് യുവതിയെ കണ്ടെത്തിയത്.

ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും സഹപാഠിക്കൊപ്പം പോകണമെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി. പഠനകാലം മുതലേ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ നിർബന്ധം മൂലമാണ് മറ്റൊരു വിവാഹത്തിനു സമ്മതിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു.

വിവാഹത്തിനു ശേഷം മുൻ കാമുകനുമായുള്ള ബന്ധം തുടർന്നിരുന്നു. തുടർന്നാണ് ഭാര്യയുടെയും സഹപാഠിയുടെയും വിവാഹം നടത്തിക്കൊടുക്കാൻ ജവാൻ തയാറായത്. ഇരു കുടുംബങ്ങളും ഇക്കാര്യത്തിൽ അനുകൂലമായി തീരുമാനമെടുത്തു. പ്രാദേശിക ക്ഷേത്രത്തിൽ വച്ച് ഹൈന്ദവ ആചാരങ്ങൾ പ്രകാരമാണ് വിവാഹം നടത്തിയത്.

ബ്രിക്സ് ഉച്ചകോടി: മോദി–ഷി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു; പശ്ചിമേഷ്യൻ സംഘർഷത്തിൽ സംയമനത്തിന് ആഹ്വാനം

കാമുകിക്ക് വേണ്ടി ചെലവഴിച്ചത് മൂന്നര കോടി രൂപ ; ‌പ്രേമം പൊളിഞ്ഞപ്പോൾ പണം തിരിച്ചാവശ്യപ്പെട്ടു, കേസിൽ തോറ്റ് ഇന്ത്യക്കാരൻ

വോളിബോൾ പരിശീലനത്തിനു ശേഷം കുളിക്കാനിറങ്ങി, അച്ചൻകോവിലാറ്റിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

പ്രവാസി എഴുത്തുകാരിയും ടാഗോർ പണ്ഡിതയുമായ കേതകി കുശാരി ഡൈസൺ അന്തരിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മോദി, സംയുക്ത പ്രസ്താവനയിൽ സമവായം