ഊട്ടിയിൽ വന്യ മൃഗം ഭക്ഷിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം; കടുവയെന്ന് പ്രാഥമിക നിഗമനം

 
India

ഊട്ടിയിൽ വന്യ മൃഗം ഭക്ഷിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം; കടുവയെന്ന് പ്രാഥമിക നിഗമനം

തേയില തോട്ടത്തിന് സമീപം കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

Namitha Mohanan

ഊട്ടി: ഊട്ടി പേരാരകിന് സമീപം വന്യജീവി ആക്രണമത്തിൽ സ്ത്രീ മരിച്ചു. പൊമ്മൻ സ്വദേശിനിയായ അഞ്ജലൈ (52) ആണ് മരിച്ചത്. കടുവ ആക്രമിച്ചതാണെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം.

തേയില തോട്ടത്തിന് സമീപം കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വന്യ മൃഗം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. തേയില തോട്ടത്തിൽ ബുധനാഴ്ച ജോലിക്ക് പോയ അഞ്ജലൈ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ പണിക്ക് പോയ തോട്ടം തൊഴിലാളികൾ മൃതദേഹം കാണുകയായിരുന്നു. സമീപത്തായി വലിച്ചിഴച്ചതിന്‍റെ പാടുകളുമുണ്ട്.

വനം വകുപ്പ് പരിശോധിച്ച് വരികയാണ്. അതിന് ശേഷമേ ഏത് മൃഗമാണ് ആക്രമണത്തിനു പിന്നിലെന്ന് അറിയാനാവൂ എന്ന് വനം വകുപ്പ് വ്യക്തമാക്കുന്നു. മുൻകരുതലിന്‍റെ ഭാഗമായി തോട്ടത്തിൽ ഞായറാഴ്ച വരെ തൊഴിലാളികളുടെ പണി നിർത്തിവയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.

രാഹുൽ ഗാന്ധിയെ പരശുരാമനാക്കി പിറന്നാൾ ആഘോഷം; കോൺഗ്രസിനെതിരേ വിമർശനവുമായി ബിജെപി

"പുതിയ സർക്കാരിന് നന്ദി, എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ"; സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച നടപടി സ്വാഗതം ചെയ്ത് മമ്മൂട്ടി

വിഡിഎസ് സർക്കാരിന്‍റെ ബജറ്റ് വട്ടപ്പൂജ‍്യം, എൽകെജി നിലവാരം പോലുമില്ല: ബിജെപി

ടെലഗ്രാമിൽ 4,000 രൂപയ്ക്ക് നീറ്റ് പുനപ്പരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ: 19കാരൻ അറസ്റ്റിൽ

ബിഡിഎസ് വിദ‍്യാർഥി നിതിൻ രാജിന്‍റെ മരണം: പ്രധാന പ്രതി ഡോ. എം.കെ. റാമിന്‍റെ മുൻകൂർ ജാമ‍്യം തള്ളി