തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില ഉയരുമോ? കേന്ദ്രം പറയുന്നത് ഇങ്ങനെ

 
India

തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില ഉയരുമോ? കേന്ദ്രം പറയുന്നത് ഇങ്ങനെ

പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതൽ 28 വരെ രൂപ വർധിപ്പിക്കാനാണ് നീക്കം

Aswin AM

ന‍്യൂഡൽഹി: രാജ‍്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായ ശേഷം ഇന്ധന വില ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതൽ 28 വരെ രൂപ വർധിപ്പിക്കാനാണ് നീക്കം. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഉയർന്നു നിൽക്കുന്ന പശ്ചാത്തലത്തിലാണ് വില വർധിച്ചേക്കുമെന്ന തരത്തിൽ റിപ്പോർ‌ട്ടുകൾ പ്രചരിക്കുന്നത്. ഏപ്രിൽ 29നാണ് തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ്.

എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഇന്ധന വില വർധനവ് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വ‍്യക്തമാക്കി.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

ഏകദിന ടീമിലില്ലാത്ത ഋഷഭ് പന്ത് റെസ്റ്റ് ഓഫ് ഇന്ത‍്യയുടെ ക‍്യാപ്റ്റൻ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു