കെ. അണ്ണാമലൈ

 

File

India

ആശയങ്ങൾ വ്യത്യസ്തം, സിജെപിയെ പിന്തുണയ്ക്കില്ല: അണ്ണാമലൈ

സിജെപിയുടെ സമരരീതികൾ വഴിതെറ്റിയതാണ്

Namitha Mohanan

ചെന്നൈ: കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും അവരെ പിന്തുണയ്ക്കുന്നില്ലെന്നു" വി ദ ലീഡേഴ്സ്' നേതാവ് കെ. അണ്ണാമലൈ. തന്‍റെ സംഘടനയുടെയും സിജെപിയുടെയും ലക്ഷ്യങ്ങൾ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ പ്രതിഷേധിച്ച സിജെപി പ്രവർത്തകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതിനെ വിമർശിച്ചുകൊണ്ടാണു ബിജെപി തമിഴ്നാട് ഘടകം മുൻ അധ്യക്ഷൻ കൂടിയായി അണ്ണാമലൈയുടെ വിശദീകരണം. സിജെപിയുടെ സമരരീതികൾ വഴിതെറ്റിയതാണ്. എങ്കിലും അവർ പ്രാധാന്യമുള്ളതെന്ന് കരുതുന്ന വിഷയങ്ങളിൽ എതിർപ്പറിയിക്കാനും വാദിക്കാനും സമരങ്ങൾ സംഘടിപ്പിക്കാനുമുള്ള അവകാശത്തെ പിന്തുണയ്ക്കുന്നു.

പൊലീസ് നടപടികൾ സിജെപിയെ ദുർബലപ്പെടുത്തുകയല്ല, കൂടുതൽ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും അണ്ണാമലൈ. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഏഴ് ദിവസത്തോളം കസ്റ്റഡിയിൽ സൂക്ഷിച്ച നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു. ദസറ ആഘോഷങ്ങൾക്കിടെ പാറ്റയുടെ കോലം കത്തിച്ചത് സിജെപിക്കു സൗജമ്യ പ്രചാരണം നൽകുമെന്നും അണ്ണാമലൈ.