എം.കെ. സ്റ്റാലിൻ, വിജയ്

 
India

ട്രിച്ചിയിൽ സ്റ്റാലിൻ മത്സരിക്കും? സഭയിൽ വേണമെന്ന് പ്രവർത്തകർ

രു കഥയുടെ ഭാഗമെന്ന പോലെ നിങ്ങളുടെ അച്ഛനെവിടെ കാണാനില്ലല്ലോ എന്ന വിജയ്‌യുടെ പരാമർശം വിവാദമായിരുന്നു.

നീതു ചന്ദ്രൻ

ചെന്നൈ: തമിഴ്നാട് നിയമസഭയിലെത്താനുള്ള ശ്രമം ഉപേക്ഷിക്കാതെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ. വിജയ് മത്സരിച്ചു വിജയിച്ച ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പിൽ സ്റ്റാലിൻ വീണ്ടും മത്സരിക്കാൻ സാധ്യത. സ്റ്റാലിൻ നിയമസഭയിൽ ഉണ്ടായിരിക്കണമെന്ന പാർട്ടി പ്രവർത്തകരുടെ ആവശ്യം ഉൾക്കൊണ്ടാണ് നീക്കം. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.

വിജയ് കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെ ഉദ‍യനിധി സ്റ്റാലിനെ പരിഹസിക്കുന്ന വിധത്തിൽ ഒരു കുട്ടിക്കഥ പറഞ്ഞതാണ് ഡിഎംകെ പ്രവർത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഒരു കഥയുടെ ഭാഗമെന്ന പോലെ നിങ്ങളുടെ അച്ഛനെവിടെ കാണാനില്ലല്ലോ എന്ന വിജയ്‌യുടെ പരാമർശം വിവാദമായിരുന്നു.

വിജയ് മത്സരിച്ചു വിജയിച്ച ട്രിച്ചിയിൽ സ്റ്റാലിൻ മത്സരിച്ചു തോറ്റാൽ അത് ഡിഎംകെക്ക് കൂടുതൽ നാണക്കേടായി മാറുമെന്ന ഭയവും പ്രവർത്തകർക്ക് ഉണ്ട്. സ്റ്റാലിനെ വൈകാതെ സഭയിൽ കാണാമെന്ന് മുൻ മന്ത്രി കെ.എൻ. നെഹ്റു പൊതുവേദിയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്റ്റാലിനോ ഡിഎംകെയോ പ്രതികരിച്ചിട്ടില്ല.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്