അന്നദാനത്തിനിടെ തിളച്ച സാമ്പാറിൽ വീണ് 46കാരി മരിച്ചു|Video

 
India

അന്നദാനത്തിനിടെ തിളച്ച സാമ്പാറിൽ വീണ് 46കാരി മരിച്ചു|Video

പൊള്ളലേറ്റ സുജാതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ചയോടെ മരണം സ്ഥിരീകരിച്ചു.

നീതു ചന്ദ്രൻ

വിജയവാഡ: ഗണേജ ചതുർഥി ആഘോഷത്തിന്‍റെ ഭാഗമായുള്ള അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിലേക്ക് വീണ സ്ത്രീ മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഞായറാഴ്ചയാണ് സംഭവം. 46 വയസുള്ള സുജാതയാണ് മരിച്ചത്. ഗണേശോത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനായാണ് വലിയ ചെമ്പിൽ സാമ്പാർ തയാറാക്കിയിരുന്നത്.

സാമ്പാർ ചെമ്പ് മാറ്റി വയ്ക്കാൻ ശ്രമിക്കുന്നതിനിടെ സുജാത കാൽ വഴുതി ചെമ്പിലേക്ക് വീഴുകയായിരുന്നു. പൊള്ളലേറ്റ സുജാതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ചയോടെ മരണം സ്ഥിരീകരിച്ചു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

''തെറ്റ് ചെയ്തിട്ടില്ല, കണ്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി വ‍്യാജ കഥകൾ നിർമിക്കുന്നു''; പ്രതികരണവുമായി മുഹമ്മദ് റിയാസ്

ബഹിരാകാശത്ത് പാക്കിസ്ഥാനും ചൈനയും കൈകോർക്കുന്നു; ചൈനീസ് ബഹിരാകാശ നിലയിലേക്ക് പാക് സഞ്ചാരി എത്തും, ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമോ?

അൻജാർ നദി വൃത്തിയായി, അടുത്തത് യമുന; 585 കിലോ മാലിന്യം നീക്കം ചെയ്ത് ബിട്ടു|Video

പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ല; മൈക്രോ ഫിനാൻസ് തട്ടിപ്പിൽ നിലപാട് വ‍്യക്തമാക്കി സർക്കാർ

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം ക്രിക്കറ്റിലൂടെ