ജയന്‍റ് വീലിൽ‌ മുടി കുടുങ്ങി, തൊലിയോടൊപ്പം മുടി പറിഞ്ഞുവന്നു, യുവതിക്ക് ഗുരുതര പരുക്ക്

 
India

ജയന്‍റ് വീലിൽ‌ മുടി കുടുങ്ങി, തൊലിയോടൊപ്പം മുടി പറിഞ്ഞുവന്നു, യുവതിക്ക് ഗുരുതര പരുക്ക്

ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്

Manju Soman

വിദർഭ: ജയന്‍റ് വീലിൽ മുടി കുടുങ്ങി യുവതിക്ക് ഗുരുതര പരുക്ക്. മഹാരാഷ്ട്രയിലെ യവത്മലിലാണ് സംഭവമുണ്ടായത്. ജയന്‍റ് വീലിൽ ചുറ്റിപ്പിടിച്ച മുടി തൊലിയോടെ പറിഞ്ഞു പോവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

തൻഹ പോല ഫെസ്റ്റിവലിനിടെ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ജയന്‍റ് വീൽ മുഴുവൻ വേഗതയിൽ കറങ്ങുന്നതിനിടെ സീറ്റിനു പിന്നിലുള്ള കമ്പിയിൽ മുടി കുടുങ്ങുകയായിരുന്നു. പെട്ടെന്നാണ് മുടി ചുറ്റിപ്പിടിച്ചത്.

വേദനകൊണ്ട് പുളഞ്ഞ യുവതി നിലവിളിച്ചതോടെ സംഭവം അറിയുന്നത്. അപ്പോഴേക്കും മുടി പറിഞ്ഞു വന്ന് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു യുവതി. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഫെസ്റ്റിവലുകളിൽ സ്ഥാപിക്കുന്ന ഇത്തരം റൈഡുകൾ എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യമാണ് ഉയരുന്നത്.

"ഇന്ത്യയിൽ 80 ശതമാനം ആളുകളും നോൺ വെജ് കഴിക്കുന്നവർ"; ബ്രിക്സ് അത്താഴ മെനുവിനെതിരേ രാഹുൽ ഗാന്ധി

"ഭൂമി തർക്കം പരിഹരിക്കണം"; പ്രധാനമന്ത്രിയോട് അപേക്ഷിച്ച് സ‌ഹപാഠി, ബിജെപി എംഎൽഎക്കെതിരേയും പരാതി

ഝാർ‌ഖണ്ഡിൽ കൽക്കരി ഖനി തകർന്നു; 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

പുടിനും ഷിക്കും മോദി നൽകിയ ഭക്ഷണം എന്ത്? ബ്രിക്സ് ഉച്ചകോടിയുടെ അത്താഴവിരുന്നിലെ വിവിഐപി മെനു പുറത്ത്

പന്തെറിയാൻ ബുദ്ധിമുട്ടുള്ള ബാറ്റർ ആരെന്ന് ചോദ‍്യം; ഇന്ത‍്യൻ താരത്തെ തെരഞ്ഞെടുത്ത് അഫ്ഗാൻ പേസർ