ചെങ്കോട്ട
ന്യൂഡൽഹി: ലോക പൈതൃക വാരാഘോഷത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാജ്യത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണത്തിലുള്ള സ്മാരകങ്ങളിൽ വ്യാഴാഴ്ച സൗജന്യ പ്രവേശനം അനുവദിക്കും. നവംബർ 19 മുതൽ 25 വരെയാണ് ലോക പൈതൃക വാരം ആചരിക്കുന്നത്.
2026 നവംബർ 19ന് എഎസ്ഐയുടെ കീഴിലുള്ള എല്ലാ സ്മാരകങ്ങളിലും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
രാജ്യത്തുടനീളം 3,800ലധികം സ്മാരകങ്ങളും പൈതൃക കേന്ദ്രങ്ങളുമാണ് എഎസ്ഐയുടെ കീഴിൽ സംരക്ഷിക്കുന്നത്. ഇതിൽ 143 സ്മാരകങ്ങളിൽ പ്രവേശന ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ആഗ്രയിലെ താജ്മഹൽ, ഡൽഹിയിലെ ചെങ്കോട്ട, കുത്തബ് മിനാർ എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്.