India

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയ്ൽവേ പ്ലാറ്റ് ഫോം ഹുബ്ബാലിയിൽ

ഒന്നര കിലോമീറ്ററാണു പ്ലാറ്റ്ഫോമിന്‍റെ നീളം

MV Desk

ഹുബ്ബാലി: ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയ്ൽവേ പ്ലാറ്റ്ഫോം കർണാടകയിലെ ഹുബ്ബാലി ശ്രീ സിദ്ധാരൂഢ സ്വാമിജി സ്റ്റേഷനിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ലാറ്റ്ഫോമിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം എന്ന നിലയിൽ ഹുബ്ബാലി ശ്രീ സിദ്ധാരൂഢ സ്വാമിജി സ്റ്റേഷൻ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിട്ടുണ്ട്.

ഒന്നര കിലോമീറ്ററാണു പ്ലാറ്റ്ഫോമിന്‍റെ നീളം. 2021-ലാണു പുതിയ പ്ലാറ്റ്ഫോമിന്‍റെ നിർമാണം ആരംഭിച്ചത്. 20 കോടി രൂപയിലധികം മുതൽമുടക്കിലായിരുന്നു പ്ലാറ്റ്ഫോം നിർമാണം. ഈ പാതയിലെ ഗതാഗതം സുഗമമാക്കാൻ പുതിയ പ്ലാറ്റ്ഫോം പ്രവർത്തനം തുടങ്ങുന്നതോടെ സാധിക്കും. പുതിയ പ്ലാറ്റ്ഫോമുകൾ നിർമിക്കാനുള്ള സ്ഥലം ഹുബ്ബാലി സ്റ്റേഷനിൽ ഉണ്ടാിയരുന്നില്ല. അതുകൊണ്ടാണു നിലവിലുള്ള പ്ലാറ്റ്ഫോമിന്‍റെ നീളം കൂട്ടാൻ തീരുമാനിച്ചത്.

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

റഷ്യയിൽ നിന്ന് 105 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ; എയർ കേരളയ്ക്ക് 20 എണ്ണം

ബ്രിക്സിനെ ചോദ്യം ചെയ്ത് ചിദംബരം; പിന്നാലെ നേട്ടങ്ങൾ എണ്ണിപറഞ്ഞ് ശശി തരൂർ

ബ്രിക്സ് ഉച്ചകോടി; സുരക്ഷയ്ക്കായി 15,000 പൊലീസുകാർ, 200 കമ്പനി അർധസൈനികർ

പിഎം ശ്രീയുടെ ഭാഗമാകണം; സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്