സിജെപി എത്തും മുൻപേ ജന്തർ മന്തറിലെത്തി എഎപിയും എസ്എഫ്ഐയും; 700 പേർ അറസ്റ്റിൽ

 
India

സിജെപി എത്തും മുൻപേ ജന്തർ മന്തറിലെത്തി എഎപിയും എസ്എഫ്ഐയും; 700 പേർ അറസ്റ്റിൽ

നിയമം ലംഘിച്ച് ഒത്തുകൂടിയ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ വാദം.

നീതു ചന്ദ്രൻ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിച്ച 700 പേരെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. കേരളത്തിൽ നിന്ന് അടക്കമുള്ള നേതാക്കളും വിദ്യാർഥികളും അറസ്റ്റിലായിട്ടുണ്ട്. ഗാന്ധിജയന്ത്രി ദിനത്തിൽ രാവിലെ മുതൽ തന്നെ വിവിധ പാർട്ടികൾ പ്രതിഷേധവുമായി ജന്തർ മന്തറിലെത്തിയിരുന്നു. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ലംഘിച്ചതാണ് പ്രകടനം നടത്തിയത്.

എഐഎസ്എ, എസ്എഫ്ഐ, എൻഎസ്‌യുഐ എന്നീ സംഘടനകളാണ് ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയത്. മേഖലയിൽ പ്രതിഷേധത്തിനായി അനുമതി നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ജന്തർ മന്തർ ലക്ഷ്യമാക്കി നീങ്ങിയ എസ്എഫ്ഐ അംഗങ്ങളെ അശോക റോഡിൽ വച്ച് പൊലീസ് തടഞ്ഞിരുന്നു. നിയമം ലംഘിച്ച് ഒത്തുകൂടിയ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ വാദം.

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഒക്റ്റോബർ 2 മുതൽ ദേശീയ തലത്തിൽ പ്രക്ഷോഭം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 4 മണിക്കാണ് പ്രതിഷേധം ആരംഭിക്കുകയെന്നാണ് സിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നത്. മുംബൈയിലെ ശിവാജി പാർക്കിൽ കുത്തിയിരിപ്പ് സമരം നടത്തുന്നതിനായി സൗരഭ് ദാസ്, അശുതോഷ് രങ്ക എന്നിവർ എത്തിയിട്ടുണ്ട്.