അനധികൃതമായി താമസിച്ച പാക് പൗരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

 
India

അനധികൃതമായി താമസിച്ച പാക് പൗരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

നേപ്പാള്‍ വഴിയാണ് ഇയാള്‍ ഇന്ത്യയില്‍ പ്രവേശിച്ചതെന്നും ഡല്‍ഹിയിലെ ഒരു റസ്റ്റോറന്‍റില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Reena Varghese

ന്യൂഡല്‍ഹി: അനധികൃതമായി താമസിച്ചതിന് ഓള്‍ഡ് ഡല്‍ഹി മേഖലയില്‍ നിന്ന് ഒരു പാക് പൗരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 15-നാണ് ഡല്‍ഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തത്. നേപ്പാള്‍ വഴിയാണ് ഇയാള്‍ ഇന്ത്യയില്‍ പ്രവേശിച്ചതെന്നും ഡല്‍ഹിയിലെ ഒരു റസ്റ്റോറന്‍റില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇയാളുടെ മാതാവ് ഡല്‍ഹി സ്വദേശിയാണെന്നും, ഒരു പാക് പൗരനെ വിവാഹം കഴിച്ചതിനെത്തുടര്‍ന്നു പാക് പൗരത്വം സ്വീകരിക്കുകയായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ക്രൈംബ്രാഞ്ചും കേന്ദ്ര ഏജന്‍സികളും പ്രതിയെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഭീകരവാദ ബന്ധമൊന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്നു ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ഇയാളെ ഫോറിനേഴ്‌സ് റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫിസിന് കൈമാറുകയും, ഇയാളെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി, ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ ഓപ്പറേഷനില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ തകര്‍ത്തിരുന്നു. ഈ ശൃംഖലയുമായി ബന്ധമുള്ള 200-ലധികം പേരെ അറസ്റ്റ് ചെയ്തതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു.

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു

കോംഗോയിൽ 5,000ത്തിലധികം എബോള കേസുകൾ; ഇതുവരെ മരണപ്പെട്ടത് 2378 പേർ

കോതമംഗലം എംഎ എൻജിനീയറിങ് കോളെജ് വിദ്യാർഥിയുടെ ആത്മഹത്യ; മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

രാഹുൽ ഗാന്ധി അടക്കം മൂന്ന് പേരെ പുറത്താക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരാമെന്ന് ഷെഹ്സാദ് പൂനവാല

സമൂഹമാധ‍്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന കേസ്; മെൻസ് അസോസിയേഷൻ പ്രസിഡന്‍റിന് ഉപാധികളോടെ ജാമ‍്യം