പ്രതീകാത്മക ചിത്രം

 
India

വീടിന്‍റെ മേൽക്കൂര തകർന്നു വീണ് യുവദമ്പതികൾ മരിച്ചു; കുട്ടി രക്ഷപ്പെട്ടു

ഞായറാഴ്ച രാത്രി 10ന് ജെപി നഗറിലെ ന്യൂ ഉസ്മാൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം

Sarath Nath MS

ന്യൂഡൽഹി: ഡൽഹിയിലെ ന്യൂ ഉസ്മാൻപുർ പ്രദേശത്ത് വാടകവീടിന്‍റെ മേൽക്കൂര തകർന്നു വീണ് യുവദമ്പതികൾ മരിച്ചു. വീട്ടിലുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 10ന് ജെപി നഗറിലെ ന്യൂ ഉസ്മാൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ടിങ്കു (32), ഭാര്യ ഊർമിള (30) എന്നിവരാണ് മരിച്ചത്. മേൽക്കൂര തകർന്നു വീണ് ഇരുവരും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും എത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം വീട്ടിലുണ്ടായിരുന്ന കുട്ടിക്ക് അപകടത്തിൽ പരുക്കേറ്റില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ

ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി പണികിട്ടും; കർശന നിർദേശങ്ങളുമായി ഭേദഗതി നിയമം ഒക്റ്റോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

ഡൽഹി സർവകലാശാല വിദ്യാർഥി ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

കണ്ണൂരിൽ വ്യാജ ആധാർ കാർഡുമായി 5 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ