പ്രക്ഷോഭം അജിങ്ക്യ ഷിൻഡെ നയിക്കും; മുൻകൂട്ടി അറിയിച്ച് അഭിജീത് ദിപ്കെ

 
India

പ്രക്ഷോഭം അജിങ്ക്യ ഷിൻഡെ നയിക്കും; മുൻകൂട്ടി അറിയിച്ച് അഭിജീത് ദിപ്കെ

സിജെപിയുടെ ഇൻ ചാർജ് ആണ് അജിങ്ക്യ.

നീതു ചന്ദ്രൻ

ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള നേതാക്കളെയെല്ലാം ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ അജിങ്ക്യ ഷിൻഡെ പ്രക്ഷോഭം നയിക്കും. സിജെപിയുടെ ഇൻ ചാർജ് ആണ് അജിങ്ക്യ. അറസ്റ്റിലാകുന്നതിനുള്ള സാധ്യത ഉണ്ടായിരുന്നതിനാൽ വെള്ളിയാഴ്ച തന്നെ ഒരു വിഡിയോ റെക്കോഡ് ചെയ്തു വച്ചിരുന്നതായി എക്സിലെ പോസ്റ്റിൽ അഭിജീത് വ്യക്തമാക്കിയിട്ടുണ്ട്.

താൻ, സൗരവ് ദാവ്, അശുതോഷ് റങ്ക എന്നിവരെല്ലാം അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ അജിങ്ക്യ ഷിൻഡെയുടെ നിർദേശങ്ങൾ പിന്തുടരണം എന്നുമാണ് അഭിജീത് വിഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈയിൽ നിന്ന് ഡൽഹിയിൽ എത്തിയതിനു പിന്നാലെ തന്നെ അഭിജീത്, സൗരവ് ദാസ്, അശുതോഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിജെപിയുടെ പ്രധാന സമരങ്ങളിലെല്ലാം അജിങ്ക്യ സജീവമായി പങ്കെടുത്തിരുന്നു.