മയക്കുമരുന്ന് കടത്തും വിപണനവും തടയാൻ ഏകീകൃത നിയമവുമായി ജി സി സി രാജ്യങ്ങൾ

 
Pravasi

മയക്കുമരുന്ന് കടത്തും വിപണനവും തടയാൻ ഏകീകൃത നിയമവുമായി ജി സി സി രാജ്യങ്ങൾ

സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലും ഒരേപോലെ ബാധകമാകുന്ന രീതിയിലാണ് നിയമം പരിഷ്കരിക്കുന്നത്.

UAE Correspondent

ദുബായ്: മയക്കുമരുന്ന് കടത്തും വിപണനവും തടയുന്നതിനായി ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ ചേർന്ന് പുതിയ കർശനമായ നിയമം കൊണ്ടുവരാൻ തയ്യാറെടുക്കുന്നു. മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് വധശിക്ഷ വരെ വ്യവസ്ഥ ചെയ്യുന്ന ഏകീകൃത നിയമസംവിധാനമാണ് വരുന്നത്. സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലും ഒരേപോലെ ബാധകമാകുന്ന രീതിയിലാണ് നിയമം പരിഷ്കരിക്കുന്നത്.

യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുക, അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം ഗൾഫ് മേഖലയിൽ ഇല്ലാതാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതിർത്തികളിലും വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കുന്നതിനൊപ്പം, മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളും പരസ്പരം സഹകരിച്ച് നീങ്ങാനും തീരുമാനമായിട്ടുണ്ട്.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്