അനധികൃതമായി റോഡ് മുറിച്ചുകടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കും.

 

CCTV Footage

Pravasi

അനധികൃതമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പ്

നിയമലംഘകർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്

UAE Correspondent

അബുദാബി: റോഡുകൾ അനധികൃതമായി മുറിച്ചുകടക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകി അബുദാബി പൊലീസ് ബോധവത്കരണ വിഡിയൊ പുറത്തുവിട്ടു. കാൽനടയാത്രക്കാരും വാഹനമോടിക്കുന്നവരും ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിലൂടെ അധികൃതർ വീഡിയോ പങ്കുവെച്ചത്.

നിർദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ പെട്ടെന്ന് റോഡ് മുറിച്ചുകടക്കുന്നത് വഴിയാത്രക്കാരുടെ ജീവന് വലിയ ഭീഷണിയാണെന്ന് പൊലീസ് ഓർമിപ്പിച്ചു. പെട്ടെന്ന് റോഡിലേക്ക് കടക്കുന്നത് ഡ്രൈവർമാർക്ക് വാഹനം പെട്ടെന്ന് നിർത്തി അപകടം ഒഴിവാക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കും. കാൽനടയാത്രക്കാർക്കായി പ്രത്യേകം തയ്യാറാക്കിയ സീബ്ര ക്രോസിംഗുകൾ, മേൽപ്പാലങ്ങൾ, അടിപ്പാതകൾ എന്നിവ മാത്രം റോഡ് മുറിച്ചുകടക്കാൻ ഉപയോഗിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

നിയമ ലംഘനം നടത്തുന്ന കാൽനടയാത്രക്കാർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ അനുവാദമുള്ള സ്ഥലങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും ജാഗ്രത പാലിക്കാനും ഡ്രൈവർമാരോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി കാൽനടയാത്രക്കാരും ഡ്രൈവർമാരും ഒരുപോലെ സഹകരിക്കണമെന്ന് അബുദാബി പൊലീസ് അഭ്യർഥിച്ചു.

കേരളം ഇരുട്ടിൽ തന്നെ; സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണം തുടരും

"ആൺകുട്ടികൾക്കും മുടി വളർത്താൻ അവകാശമുണ്ട്, ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ല": ബാലാവകാശ കമ്മിഷൻ

കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി സതീശൻ സർക്കാർ; 9.96 കോടി രൂപ അനുവദിച്ചു

പാരസെറ്റമോളിന് ഗുണനിലവാരമില്ല; തിരിച്ച് വിളിച്ച് എഫ്ഡിഎ

ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ അഞ്ച് വർഷം കൂടി തുടരും; നോയൽ ടാറ്റയ്ക്ക് തിരിച്ചടി